Koodolinyanyaa kili

കൂടൊഴിഞ്ഞ കിളി
Year
Language

കൂടൊഴിഞ്ഞ കിളി വീട് തേടി വരുമോ നീ
ഇനി ശ്യാമ സന്ധ്യകളില്‍ ദീപമായ് തെളിയുമോ നീ
നെഞ്ചില്‍ പാദസരങ്ങള്‍ തേങ്ങും രാവില്‍
മൂക നിലാവല വീണു മയങ്ങിയ
നൊമ്പരമിന്നും നിന്നെച്ചൊല്ലി കേഴുകയായി
കണ്ണില്‍ നിറയും ശാരികേ
പീലിക്കൂട്ടില്‍ നീ വായോ
തേനും പാലും നീ തായോ
(കൂടൊഴിഞ്ഞ )

തണലുമായ് വഴിയരികിലും
പ്രിയ ജനകനായ് തഴുകി നിന്നു ഞാന്‍
ഉടയമായ് മിഴിയെഴുതാവേ
തവ ജനനിപോല്‍ അഴക്‌ തന്നു ഞാന്‍
ഒഴിയുമീ കൂട്ടിനിരവുകള്‍ക്കിന്നു
വിരഹമീ കഥയില്‍ നീയാരോ
പിരിയുമീ ബന്ധം ഇടറുമാ രാഗ
മധുരമാം നിഴലില്‍ നീയാരോ
പീലിക്കൂട്ടില്‍ നീ വായോ
തേനും പാലും നീ തായോ
(കൂടൊഴിഞ്ഞ )

ചിരിയുമായ് കുളിരരുവിപോല്‍
ഇനിയൊഴുകുമോ ഹൃദയ ഗീതം
തളരുമീ വനലതികകള്‍
തളിരണിയുമോ പുതു പുലരിയില്‍
ഒടുവിലീ സ്നേഹ മുറിവുകള്‍ക്കുള്ളില്‍
എരിയുമീ കനലില്‍ നീയാരോ
ഒഴുകുമീ ബാഷ്പ സരയുവില്‍ തേങ്ങി
ഇടറുമെന്‍ ചിറകില്‍ നീയാരോ
പീലിക്കൂട്ടില്‍ നീ വായോ
തേനും പാലും നീ തായോ
(കൂടൊഴിഞ്ഞ )

kūḍŏḻiñña kiḽi vīṭ teḍi varumo nī
ini śyāma sandhyagaḽil dībamāy tĕḽiyumo nī
nĕñjil pādasaraṅṅaḽ teṅṅuṁ rāvil
mūga nilāvala vīṇu mayaṅṅiya
nŏmbaraminnuṁ ninnĕccŏlli keḻugayāyi
kaṇṇil niṟayuṁ śārige
pīlikkūṭṭil nī vāyo
tenuṁ pāluṁ nī tāyo
(kūḍŏḻiñña )

taṇalumāy vaḻiyarigiluṁ
priya janaganāy taḻugi ninnu ñān
uḍayamāy miḻiyĕḻudāve
tava jananibol aḻak‌ tannu ñān
ŏḻiyumī kūṭṭiniravugaḽkkinnu
virahamī kathayil nīyāro
piriyumī bandhaṁ iḍaṟumā rāga
madhuramāṁ niḻalil nīyāro
pīlikkūṭṭil nī vāyo
tenuṁ pāluṁ nī tāyo
(kūḍŏḻiñña )

siriyumāy kuḽiraruvibol
iniyŏḻugumo hṛdaya gīdaṁ
taḽarumī vanaladigagaḽ
taḽiraṇiyumo pudu pulariyil
ŏḍuvilī sneha muṟivugaḽkkuḽḽil
ĕriyumī kanalil nīyāro
ŏḻugumī bāṣpa sarayuvil teṅṅi
iḍaṟumĕn siṟagil nīyāro
pīlikkūṭṭil nī vāyo
tenuṁ pāluṁ nī tāyo
(kūḍŏḻiñña )