Koodilla

കൂടില്ല
Work
Year
Language

കൂടില്ലാക്കിളികള്‍ കൂട്ടുചേര്‍ന്ന കിളികള്‍
വാനം മറന്നു പാടും വസന്തദൂതികള്‍
പുതുനാമ്പുകള്‍ വിരിയും കരളുകളില്‍ ഉതിരും
കവിതയുമായ് പാറിവരും കളമൊഴികള്‍ നമ്മള്‍
(കൂടില്ലാ...)

കയ്യെത്താദൂരത്താ ചക്രവാളങ്ങള്‍
പകലെല്ലാം നീന്തുന്ന രാജഹംസങ്ങള്‍
മണ്‍‌തരിയില്‍പ്പോലും മഴവില്ലുകള്‍ തിരയും
മിഴിയിണകള്‍ നമ്മള്‍, കതിരൊളികള്‍ നമ്മള്‍
കൂടില്ലാക്കിളികള്‍ കൂട്ടുചേര്‍ന്ന കിളികള്‍
കുറുമൊഴികള്‍... നറുമൊഴികള്‍...

ജീവന്റെ പൂവനിയില്‍ പഞ്ചവര്‍ണ്ണങ്ങള്‍
താരുണ്യം തിരിവയ്‌ക്കും പുഷ്പതാലങ്ങള്‍
വഴിമലരില്‍പ്പോലും വനഭംഗികള്‍ കാണും
ഇന്ദ്രജാലങ്ങള്‍ മന്ത്രവാദങ്ങള്‍...
(കൂടില്ലാ...)

kūḍillākkiḽigaḽ kūṭṭusernna kiḽigaḽ
vānaṁ maṟannu pāḍuṁ vasandadūdigaḽ
pudunāmbugaḽ viriyuṁ karaḽugaḽil udiruṁ
kavidayumāy pāṟivaruṁ kaḽamŏḻigaḽ nammaḽ
(kūḍillā...)

kayyĕttādūrattā sakravāḽaṅṅaḽ
pagalĕllāṁ nīndunna rājahaṁsaṅṅaḽ
maṇ‌tariyilppoluṁ maḻavillugaḽ tirayuṁ
miḻiyiṇagaḽ nammaḽ, kadirŏḽigaḽ nammaḽ
kūḍillākkiḽigaḽ kūṭṭusernna kiḽigaḽ
kuṟumŏḻigaḽ... naṟumŏḻigaḽ...

jīvanṟĕ pūvaniyil pañjavarṇṇaṅṅaḽ
tāruṇyaṁ tirivay‌kkuṁ puṣpadālaṅṅaḽ
vaḻimalarilppoluṁ vanabhaṁgigaḽ kāṇuṁ
indrajālaṅṅaḽ mandravādaṅṅaḽ...
(kūḍillā...)