Koodevide koodevide o mrdule

കൂടെവിടെ കൂടെവിടെ ഓ മൃദുലേ
Year
Language

കൂടെവിടെ...കൂടെവിടെ..ഓ...മൃദുലേ
ഈ വിരഹം നീയറിയൂ....ഓ...വരദേ
വിരിമണലില്‍ നിന്‍ കഥയെഴുതുമ്പോള്‍
തിരയും ഞാനും തേങ്ങുന്നൂ
സാക്ഷി....നീ സാക്ഷി....
കൂടെവിടെ...കൂടെവിടെ..ഓ...മൃദുലേ
ഈ വിരഹം നീയറിയൂ....ഓ...വരദേ
ഓ...വരദേ...

പാതിരാവിന്‍ താഴ്വരയില്‍ പാല്‍നിലാവോ നിന്‍ ചിരിയോ
പാവമിന്നെന്‍ തംബുരുവില്‍ ദേവതേ നിന്‍ തളിർവിരലോ
അരുളെല്ലാം പൊരുളാകാന്‍ ഒരു മോഹം മലരാകാന്‍
വരുമോ...വരുമോ...വരുമോ...നീ...
കൂടെവിടെ...കൂടെവിടെ..ഓ...മൃദുലേ
ഈ വിരഹം നീയറിയൂ....ഓ...വരദേ

പേരിടാത്തൊരു പൂവല്ലേ പ്രേമമെന്നാല്‍ നോവല്ലേ
പാട്ടുറങ്ങും സന്ധ്യകളില്‍ പാതിമെയ്യായ് നീയില്ലേ
ഉണരുമ്പോള്‍ കണികാണാന്‍ ഉദയങ്ങള്‍ കൈമാറാന്‍
വരുമോ...വരുമോ...വരുമോ...നീ...
(കൂടെവിടെ.......)

kūḍĕviḍĕ...kūḍĕviḍĕ..o...mṛdule
ī virahaṁ nīyaṟiyū....o...varade
virimaṇalil nin kathayĕḻudumboḽ
tirayuṁ ñānuṁ teṅṅunnū
sākṣi....nī sākṣi....
kūḍĕviḍĕ...kūḍĕviḍĕ..o...mṛdule
ī virahaṁ nīyaṟiyū....o...varade
o...varade...

pādirāvin dāḻvarayil pālnilāvo nin siriyo
pāvaminnĕn daṁburuvil devade nin daḽirviralo
aruḽĕllāṁ pŏruḽāgān ŏru mohaṁ malarāgān
varumo...varumo...varumo...nī...
kūḍĕviḍĕ...kūḍĕviḍĕ..o...mṛdule
ī virahaṁ nīyaṟiyū....o...varade

periḍāttŏru pūvalle premamĕnnāl novalle
pāṭṭuṟaṅṅuṁ sandhyagaḽil pādimĕyyāy nīyille
uṇarumboḽ kaṇigāṇān udayaṅṅaḽ kaimāṟān
varumo...varumo...varumo...nī...
(kūḍĕviḍĕ.......)