ആടിവാ കാറ്റേ പാടിവാ കാറ്റേ
ആയിരം പൂക്കള്‍ നുള്ളിവാ (ആടിവാകാറ്റേ...)
അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും
മന്ദാരപ്പൂക്കള്‍ നുള്ളിവാ
കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
കരളില്‍ നിറയും കളരവമായ്...
പൂങ്കാറ്റേ ലലലാ.....
(ആടിവാകാറ്റേ...)
ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടൂ (2)
ആയിരം വര്‍ണ്ണജാലം ആടിപ്പാടും വേളയില്‍
ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും...
സ്നേഹദേവദൂതികേ വരൂ...നീ വരൂ...
(ആടിവാകാറ്റേ...)
ഉണ്ണിക്കിനാവിന് ചുണ്ടില്‍ പൊന്നും തേനും ചാലിച്ചൂ (2)
ആരുടെ ദൂതുമായീ ആടും മേഘമഞ്ചലില്‍
ആരേത്തേടി വന്നണഞ്ഞൂ നീ
ആടിമാസക്കാറ്റേ ദേവദൂതര്‍ പാടുമീവഴീ.....
ഈ വഴീ.......
(ആടിവാകാറ്റേ...)