കൂടാരം വെടിയുമീ ആത്മാവിനെന്നും
കൂട്ടായി നീ മാത്രം...
ഏകാന്തമാകുമീ യാത്രയിലെന്നും
നിൻ സ്നേഹത്തണൽ മാത്രം..
അല്പം നാളുകള്‍ ഭൂമിയില്‍ നല്‍കി
ആശ വളര്‍ത്തുന്നു
സര്‍വ്വവും ഒടുവിന്‍ ശൂന്യമാക്കി
നിന്‍ തേരിലേറ്റുന്നു
ജനനവും മരണവും സത്യം
ഇടയില്‍ കാണ്മതു സ്വപ്നം..
മണ്ണില്‍ നിന്നും മര്‍ത്യനെ തീര്‍ത്തു നീ
മണ്ണോടു ചേര്‍ക്കുന്നു
സ്വന്തവും ബന്ധവും വേര്‍പെടുത്തി
കണ്ണീരിലാഴ്ത്തുന്നു
ജനനവും മരണവും സത്യം
ഇടയില്‍ കാണ്മതു സ്വപ്നം..