Koodaara koottil tennum [D]

കൂടാര കൂട്ടിൽ തേങ്ങും [D]
Year
Language

കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ..
ആകാശം തേടും നീലക്കുയിലേ
കൂരിരുളിൽ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ..ചൊല്ലൂ
ഈ നെഞ്ചിൻ താളം മറന്നോ..കുയിലേ
കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ..
ആകാശം തേടും നീലക്കുയിലേ..

പുലരികൾ വീണ്ടും വിരിയുന്നേരം
ഞാനോ..നീയോ.. ആരറിഞ്ഞു?
വിട പറയാനെൻ വിധിയാണെങ്കിൽ
പോകാം മൂകം ഞാനിനിയും
കുയിലേ..പൂങ്കുയിലേ..
ജീവിതം വീണ്ടും നീ തേടുന്നുവെങ്കിൽ
ഒരു മുറ നീയെന്നെയറിയുന്നുവെങ്കിൽ
പാടാനിന്നും താമസമെന്തേ കുയിലേ..കുയിലേ..
കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ..
ആകാശം തേടും നീലക്കുയിലേ..

കതിരുകൾ കൊയ്യാനറിയില്ലെന്നാൽ
ഈണം മൂളും രാക്കുയിൽ നീ
അതിനിടെ എന്നോ മിഴിനീരായ് നിൻ
രാഗം താനം പല്ലവികൾ
കനവേ.. എൻ നിനവേ..
തേടുക വീണ്ടും നീയാനന്ദരാഗം
അതിലനുരാഗങ്ങൾ ലയമാകുമെങ്കിൽ
ഓരോ നാളും മാനസം മാമ്പൂവണിയും..കുയിലേ.
(..കൂടാരക്കൂട്ടിൽ....)

kūḍārakkūṭṭil teṅṅuṁ kuyile..
āgāśaṁ teḍuṁ nīlakkuyile
kūriruḽil svandaṁ śrudi sigayuṁ kuyile
nīyĕnde īṇaṁ maṟanno..sŏllū
ī nĕñjin dāḽaṁ maṟanno..kuyile
kūḍārakkūṭṭil teṅṅuṁ kuyile..
āgāśaṁ teḍuṁ nīlakkuyile..

pularigaḽ vīṇḍuṁ viriyunneraṁ
ñāno..nīyo.. āraṟiññu?
viḍa paṟayānĕn vidhiyāṇĕṅgil
pogāṁ mūgaṁ ñāniniyuṁ
kuyile..pūṅguyile..
jīvidaṁ vīṇḍuṁ nī teḍunnuvĕṅgil
ŏru muṟa nīyĕnnĕyaṟiyunnuvĕṅgil
pāḍāninnuṁ tāmasamĕnde kuyile..kuyile..
kūḍārakkūṭṭil teṅṅuṁ kuyile..
āgāśaṁ teḍuṁ nīlakkuyile..

kadirugaḽ kŏyyānaṟiyillĕnnāl
īṇaṁ mūḽuṁ rākkuyil nī
adiniḍĕ ĕnno miḻinīrāy nin
rāgaṁ tānaṁ pallavigaḽ
kanave.. ĕn ninave..
teḍuga vīṇḍuṁ nīyānandarāgaṁ
adilanurāgaṅṅaḽ layamāgumĕṅgil
oro nāḽuṁ mānasaṁ māmbūvaṇiyuṁ..kuyile.
(..kūḍārakkūṭṭil....)