Konyajum moligale

കൊഞ്ചും മൊഴികളെ
Work
Year
Language

കൊഞ്ചും മൊഴികളേ....ഓ കൊഞ്ചും മൊഴികളേ കൊഞ്ചും മൊഴികളേ
എങ്ങുപോയീ നിങ്ങള്‍ എങ്ങുപോയീ?
വിളിച്ചാല്‍ കേള്‍ക്കാത്ത വിദൂരഭൂമിയില്‍
വിരുന്നുപോയോ? തിരിച്ചുവരാന്‍ അറിയാതെ
തളര്‍ന്നുപോയോ വാടിത്തളര്‍ന്നുപോയോ?

വഴിയില്‍ കണ്ടുഞാന്‍ പിഞ്ചുകാല്‍ച്ചോടുകള്‍
കൊഴിഞ്ഞ പൂക്കള്‍ വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങള്‍
വാടിയ പീലികള്‍

കരഞ്ഞാല്‍ കേള്‍ക്കാത്ത കാനന ഭൂമിയില്‍
കളിയ്ക്കാന്‍ പോയോ?
അകലെയുള്ളോരമ്മ വീട്ടില്‍ ഉറങ്ങാന്‍ പോയോ?
അന്തിയുറങ്ങാന്‍ പോയോ?
കൊഞ്ചും മൊഴികളേ.........

kŏñjuṁ mŏḻigaḽe....o kŏñjuṁ mŏḻigaḽe kŏñjuṁ mŏḻigaḽe
ĕṅṅuboyī niṅṅaḽ ĕṅṅuboyī?
viḽiccāl keḽkkātta vidūrabhūmiyil
virunnuboyo? tiriccuvarān aṟiyādĕ
taḽarnnuboyo vāḍittaḽarnnuboyo?

vaḻiyil kaṇḍuñān piñjugālscoḍugaḽ
kŏḻiñña pūkkaḽ valiccĕṟiñña kaḽippāṭṭaṅṅaḽ
vāḍiya pīligaḽ

karaññāl keḽkkātta kānana bhūmiyil
kaḽiykkān poyo?
agalĕyuḽḽoramma vīṭṭil uṟaṅṅān poyo?
andiyuṟaṅṅān poyo?
kŏñjuṁ mŏḻigaḽe.........