Konyajikkununni

കൊഞ്ചിക്കുണുങ്ങി
Year
Language

കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ നിന്റെ
പുഞ്ചിരിപ്പൂക്കളെനിക്കു വേണം.
മാനസമഞ്ചലില്‍ മാലയും ചൂടിച്ചു
മാലാഖയെപ്പോലെ കൊണ്ടുപോണം. (കൊഞ്ചി)

കാലത്ത് പള്ളിയില്‍ കണ്ടപ്പോളിന്നൊരു
കാരിയം ചോദിച്ചതെന്തിനാണ്?
കള്ളികള്‍ കൂട്ടുകാര്‍ കേട്ടാലോ - പിന്നെ
പള്ളിക്കകം മുഴുവന്‍ പാട്ടാണ് (കൊഞ്ചി)

നാവൊന്നനങ്ങിയാല്‍ മുത്തു കിലുങ്ങുന്ന
നാണത്തിന്‍ തങ്കക്കുടുക്കയല്ലേ
കള്ളികള്‍ കാണട്ടേ കേള്‍ക്കട്ടേ - നിന്റെ
കല്യാണമാലയെനിക്കു വേണം. (കൊഞ്ചി)

ഓരോന്നു ചോദിച്ച് പിന്നെയും പിന്നെയും
കോരിത്തരിപ്പിച്ചതെന്തിനാണ്
എല്ലാരും കാണട്ടെ കേള്‍ക്കട്ടേ - നിന്നെ
പള്ളിക്കകത്തു വെച്ചു മിന്നു കെട്ടും. (കൊഞ്ചി)

kŏñjikkuṇuṅṅikkŏṇḍoḍalle ninṟĕ
puñjirippūkkaḽĕnikku veṇaṁ.
mānasamañjalil mālayuṁ sūḍiccu
mālākhayĕppolĕ kŏṇḍuboṇaṁ. (kŏñji)

kālatt paḽḽiyil kaṇḍappoḽinnŏru
kāriyaṁ sodiccadĕndināṇ?
kaḽḽigaḽ kūṭṭugār keṭṭālo - pinnĕ
paḽḽikkagaṁ muḻuvan pāṭṭāṇ (kŏñji)

nāvŏnnanaṅṅiyāl muttu kiluṅṅunna
nāṇattin daṅgakkuḍukkayalle
kaḽḽigaḽ kāṇaṭṭe keḽkkaṭṭe - ninṟĕ
kalyāṇamālayĕnikku veṇaṁ. (kŏñji)

oronnu sodicc pinnĕyuṁ pinnĕyuṁ
korittarippiccadĕndināṇ
ĕllāruṁ kāṇaṭṭĕ keḽkkaṭṭe - ninnĕ
paḽḽikkagattu vĕccu minnu kĕṭṭuṁ. (kŏñji)