Konyaji konyaji

കൊഞ്ചി കൊഞ്ചി
Year
Language

കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍
പൂവാംകുരുന്നിലയ്ക്കാകുമോ..
തൊട്ടുതൊട്ടു കരയുന്ന കരയെ പിരിയാന്‍
കടലിന്റെ കരളിന്നാകുമോ..
നിന്നിലെന്നും നിറയും എന്നെയിനി മറക്കാന്‍
നിന്റെ കനവുകള്‍ക്കാകുമോ..
എന്തിനാണിന്നു നിൻ ‍ലോലമനസ്സില്‍
അകലാനുള്ളൊരു ഭാവം..
എന്നെ പിരിയാനുള്ള വിചാരം...

കടലല പോലും ആയിരം വെണ്‍നുര-
ക്കൈകളാല്‍ കരയെ തേടുമ്പോള്‍..
നിന്നെയും തേടി നിന്‍ വഴിത്താരയില്‍
നീറും മനമോടെ ഞാന്‍ നില്‍പ്പൂ..
ചിറകടിച്ചുയരുമെന്‍ ചിത്രപ്രതീക്ഷകള്‍
കനലായ് എരിഞ്ഞടങ്ങുന്നൂ...
നീയില്ലെങ്കില്‍ നിൻ ഓര്‍മകളില്ലെങ്കില്‍
സ്വപ്നങ്ങളില്ലാതെയാകും..
ഞാനൊരു പാഴ്മരുഭൂമിയാകും...

കാറ്റിന്‍ ഊഞ്ഞാൽ ഇല്ലെങ്കിലെങ്ങനെ
പൂവുകള്‍ തുള്ളിതുള്ളി ചാഞ്ചാടും..
നീയാം നിഴല്‍ത്തണലില്ലെങ്കില്‍ എന്നിലെ
സ്വപ്നങ്ങളെങ്ങനെ വിരിഞ്ഞാടും..
വിടപറഞ്ഞകലുമെന്‍ നെഞ്ചിലെ മോഹങ്ങള്‍
നീയെന്‍ അരികിലില്ലെങ്കില്‍..
വിടപറയാന്‍ നിനക്കെങ്ങനെ കഴിയും
നാമിരുപേരരുതല്ലോ..
നമ്മള്‍ ഇരുപേരല്ലല്ലോ...

kŏñjikkŏñji viḽikkunna kāṭrinĕ maṟakkān
pūvāṁkurunnilaykkāgumo..
tŏṭṭudŏṭṭu karayunna karayĕ piriyān
kaḍalinṟĕ karaḽinnāgumo..
ninnilĕnnuṁ niṟayuṁ ĕnnĕyini maṟakkān
ninṟĕ kanavugaḽkkāgumo..
ĕndināṇinnu nin lolamanassil
agalānuḽḽŏru bhāvaṁ..
ĕnnĕ piriyānuḽḽa visāraṁ...

kaḍalala poluṁ āyiraṁ vĕṇnura-
kkaigaḽāl karayĕ teḍumboḽ..
ninnĕyuṁ teḍi nin vaḻittārayil
nīṟuṁ manamoḍĕ ñān nilppū..
siṟagaḍiccuyarumĕn sitrapradīkṣagaḽ
kanalāy ĕriññaḍaṅṅunnū...
nīyillĕṅgil nin ormagaḽillĕṅgil
svapnaṅṅaḽillādĕyāguṁ..
ñānŏru pāḻmarubhūmiyāguṁ...

kāṭrin ūññāl illĕṅgilĕṅṅanĕ
pūvugaḽ tuḽḽiduḽḽi sāñjāḍuṁ..
nīyāṁ niḻalttaṇalillĕṅgil ĕnnilĕ
svapnaṅṅaḽĕṅṅanĕ viriññāḍuṁ..
viḍabaṟaññagalumĕn nĕñjilĕ mohaṅṅaḽ
nīyĕn arigilillĕṅgil..
viḍabaṟayān ninakkĕṅṅanĕ kaḻiyuṁ
nāmiruberarudallo..
nammaḽ iruberallallo...