Konyajedi konyajedi penne

കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
Work
Year
Language

കൊഞ്ചെടീ കൊഞ്ചടി പെണ്ണേ കൊഞ്ചടി വായ്ത്താരി
കൊഞ്ചെടീ കൊഞ്ചടി പെണ്ണേ ഓഹോ ഓഹോ ഹോയ്

നന്ദവന കണ്മണി തൻ നന്ദനത്തിൻ നായിക ഞാൻ
അനുരാഗിണീ രാധികയല്ലോ
കണ്ണനവൻ ഭാമയുടെ വിണ്ണറിയാൻ താമസ-
മെന്തവനായ് നീ കൊതി തുള്ളാതെ
യമുനാ നദിയായ് ഞാൻ അവനെ തേടി
മുരളീരവരമായ് അവനെൻ കരളിൽ മുഴുകി
സ്വരമന്ത്ര കാൽത്തളയായ്
പിരിയാതെ ഇന്നുമാ പാദങ്ങൾ പുണരുന്നു ഞാൻ
ശ്യാമ പാദങ്ങൾ പുണരുന്നു ഞാൻ
(നന്ദവന കണ്മണി...)

മധുരാ നായകനെ മുരളീഗായകനെ
ആരോടാണിനി നിൻ അനുരാഗം
യാദവ സുന്ദരനെ യദുകുല നന്ദനനെ എന്താണിന്നിനി നിൻ അഭിലാഷം
ആത്മാവു ആത്മാവിൽ നിറയുമ്പോലെ
ഇരുപേരിലെപ്പോഴും വാഴുന്നു ഞാൻ
ഞാനാണീ മാറത്തെ തിരുവാഭരണം
ഞാനല്ലോ തൃക്കൈ വെണ്ണ
കണ്ണനവൻ ഭാമയുടെ വിണ്ണറിയാൻ താമസ-
മെന്തവനായ് നീ കൊതി തുള്ളാതെ

ശ്രുതിയിൽ ചേർന്നു വരും മാനസ മർമരമേ
എൻ മണിവീണയിൽ നീ എന്നുണരും
സാന്ദ്രമൃദംഗവുമായ് സ്നേഹതരംഗിണിയിൽ
ആടിയുറഞ്ഞലിയാൻ എന്നു വരും
രാധാ വിഷാദങ്ങൾ അറിയുമ്പോലെ
ഈ നാവാ വിലാപങ്ങൾ കേൾക്കുന്നു ഞാൻ
നീ പടരണമെന്നിളമാറിൽ ഹരിചന്ദനമായ്
എന്നിൽ വീണലിയേണം നീ
(നന്ദവന കണ്മണി...)

kŏñjĕḍī kŏñjaḍi pĕṇṇe kŏñjaḍi vāyttāri
kŏñjĕḍī kŏñjaḍi pĕṇṇe oho oho hoy

nandavana kaṇmaṇi tan nandanattin nāyiga ñān
anurāgiṇī rādhigayallo
kaṇṇanavan bhāmayuḍĕ viṇṇaṟiyān dāmasa-
mĕndavanāy nī kŏdi tuḽḽādĕ
yamunā nadiyāy ñān avanĕ teḍi
muraḽīravaramāy avanĕn karaḽil muḻugi
svaramandra kālttaḽayāy
piriyādĕ innumā pādaṅṅaḽ puṇarunnu ñān
śyāma pādaṅṅaḽ puṇarunnu ñān
(nandavana kaṇmaṇi...)

madhurā nāyaganĕ muraḽīgāyaganĕ
āroḍāṇini nin anurāgaṁ
yādava sundaranĕ yadugula nandananĕ ĕndāṇinnini nin abhilāṣaṁ
ātmāvu ātmāvil niṟayumbolĕ
iruberilĕppoḻuṁ vāḻunnu ñān
ñānāṇī māṟattĕ tiruvābharaṇaṁ
ñānallo tṛkkai vĕṇṇa
kaṇṇanavan bhāmayuḍĕ viṇṇaṟiyān dāmasa-
mĕndavanāy nī kŏdi tuḽḽādĕ

śrudiyil sernnu varuṁ mānasa marmarame
ĕn maṇivīṇayil nī ĕnnuṇaruṁ
sāndramṛdaṁgavumāy snehadaraṁgiṇiyil
āḍiyuṟaññaliyān ĕnnu varuṁ
rādhā viṣādaṅṅaḽ aṟiyumbolĕ
ī nāvā vilābaṅṅaḽ keḽkkunnu ñān
nī paḍaraṇamĕnniḽamāṟil harisandanamāy
ĕnnil vīṇaliyeṇaṁ nī
(nandavana kaṇmaṇi...)