Konnattayyinu

കൊന്നത്തയ്യിനു
Year
Language

കൊന്നതൈയ്യിനു വസന്തമാസം
കൊടക്കടുക്കന്‍ പണിയുമ്പോള്‍
കള്ളിപ്പെണ്ണേ നിന്നെ കാണാന്‍
പുള്ളിക്കാരനൊരാളു വരും.
പുള്ളിക്കാരനൊരാളു വരും. കൊന്നതൈയ്യിനു....
(കൊന്നതൈയ്യിനു....)

പടിവാതിലില്‍ മണികിലുക്കം
കിളിവാതിലില്‍ വളകിലുക്കം
പുറവഴിയില്‍ തിരിഞ്ഞു നോട്ടം
പുളകത്താല്‍ പെണ്ണിനൊരാട്ടം
(കൊന്നതൈയ്യിനു....)

കൊല്ലപ്പരീക്ഷ കഴിഞ്ഞോട്ടേ
പള്ളിക്കൂടമടച്ചോട്ടേ
മണ്ടിപ്പെണ്ണേ നിന്നെ കെട്ടാന്‍
മിണ്ടാപ്പൂച്ചയൊരാളു വരും.
(കൊന്നതൈയ്യിനു....)

കണ്ടാലഴകുള്ളൊരു മാരന്‍
കരി പുരളും മീശക്കാരന്‍
കണ്ടാലഴകുള്ളൊരു മാരന്‍
കരി പുരളും മീശക്കാരന്‍
കൈമണിക്കു ബിരുദക്കാരന്‍
കരളലിയും കവിതക്കാരന്‍
കരളലിയും കവിതക്കാരന്‍ (കൊന്നതൈയ്യിനു....)

kŏnnadaiyyinu vasandamāsaṁ
kŏḍakkaḍukkan paṇiyumboḽ
kaḽḽippĕṇṇe ninnĕ kāṇān
puḽḽikkāranŏrāḽu varuṁ.
puḽḽikkāranŏrāḽu varuṁ. kŏnnadaiyyinu....
(kŏnnadaiyyinu....)

paḍivādilil maṇigilukkaṁ
kiḽivādilil vaḽagilukkaṁ
puṟavaḻiyil tiriññu noṭṭaṁ
puḽagattāl pĕṇṇinŏrāṭṭaṁ
(kŏnnadaiyyinu....)

kŏllapparīkṣa kaḻiññoṭṭe
paḽḽikkūḍamaḍaccoṭṭe
maṇḍippĕṇṇe ninnĕ kĕṭṭān
miṇḍāppūccayŏrāḽu varuṁ.
(kŏnnadaiyyinu....)

kaṇḍālaḻaguḽḽŏru māran
kari puraḽuṁ mīśakkāran
kaṇḍālaḻaguḽḽŏru māran
kari puraḽuṁ mīśakkāran
kaimaṇikku birudakkāran
karaḽaliyuṁ kavidakkāran
karaḽaliyuṁ kavidakkāran (kŏnnadaiyyinu....)