ആമലകേറി ഈമലകേറി
ആലോലം താലോലം പാടിവരും
അമ്മാനക്കളിയാടിവരും
ആവണിക്കാറ്റേ പൂമണിക്കാറ്റേ
ആരാരോ നിന്റെ കാമുകന്?
ആരാരോ നിന്റെ കാമുകന്?
പൂവാങ്കുരുന്നില പൂത്തു പൂത്തു
പൂവായപൂവെല്ലാം പൂത്തുപൂത്തു
പൂനുള്ളാന് കൂടെപ്പോരടികാറ്റേ
പൂന്തേനുണ്ണാം പൂമാലകോര്ക്കാം
മാരന്നു ചാര്‍ത്താം
ആരാരോ നിന്റെ കാമുകന്?
ആരാരോ നിന്റെ കാമുകന്?
കിലുകിലെ ചിരിക്കും കൊലുസുമിട്ട്
കുണുങ്ങിയൊഴുകും കുളിരരുവി
നീയെങ്ങോ ദൂരെപ്പോവതു പെണ്ണേ
നോമ്പുനോറ്റും കുളിരും ചൂടി
അണിഞ്ഞൊരുങ്ങി