Kollaam kollaam

കൊള്ളാം കൊള്ളാം
Work
Year
Language

കൊള്ളാം കൊള്ളാം കൊള്ളാം
ഇവര്‍ക്കെല്ലാം സ്വാഗതം ചൊല്ലാം
കൊള്ളാം കൊള്ളാം കൊള്ളാം
ഇവര്‍ക്കെല്ലാം സ്വാഗതം ചൊല്ലാം

തരിവളയിട്ടു കിലുക്കുന്ന മാലതി തിരുവനന്തപുരക്കാരി
കോഴിവാല്‍ പോലേ മുടികെട്ടും മാധവി
കോഴിക്കോട്ടുള്ളൊരു നാരീ
(കൊള്ളാം കൊള്ളാം കൊള്ളാം)

കോട്ടാറഞ്ചേലയുടുത്തു വരുന്നവള്‍
കോട്ടയംകാരിയാം റാണീ
കണ്ണുമെഴുതിക്കുണുങ്ങിവരുന്നതോ
കണ്ണൂര്‍ക്കാരത്തി നാണീ
ഹോയ് ഹോയ് ഹോയ് ഹോയ്
(കൊള്ളാം കൊള്ളാം കൊള്ളാം)

അരിമുല്ലപ്പൂചൂടിയാടി വരുന്നവള്‍
എറണാകുളത്തുള്ള ലൈലാബീബി
എറണാകുളത്തുള്ള ലൈലാ
നീലക്കരസാരി ചുറ്റിവരുന്നതോ
പാലക്കാട്ടുള്ളോരു ഷീലാ
ഷീലാ...

കൊല്ലാതെ കൊല്ലും ചിരിയുള്ള പെണ്ണവള്‍
കൊല്ലത്തുകാരത്തി അന്ന
നിസ്സാരവേഷമാണെങ്കിലും സുന്ദരി
തൃശ്ശൂര്‍ക്കാരത്തി ചിന്ന
പൊന്നില്‍ക്കുളിച്ചവള്‍ പൊന്നാനിക്കാരി
പട്ടില്പൊതിഞ്ഞൊരു പട്ടാമ്പിക്കാരീ
പാലൊളിപ്പല്ലുള്ളോരാലപ്പുഴക്കാരി
ലോലാക്കു ഞാത്തിയോരാലുവാക്കാരീ
ഹോയ് ഹോയ് ഹോയ് ഹോയ്
(കൊള്ളാം കൊള്ളാം കൊള്ളാം)

kŏḽḽāṁ kŏḽḽāṁ kŏḽḽāṁ
ivarkkĕllāṁ svāgadaṁ sŏllāṁ
kŏḽḽāṁ kŏḽḽāṁ kŏḽḽāṁ
ivarkkĕllāṁ svāgadaṁ sŏllāṁ

tarivaḽayiṭṭu kilukkunna māladi tiruvanandaburakkāri
koḻivāl pole muḍigĕṭṭuṁ mādhavi
koḻikkoṭṭuḽḽŏru nārī
(kŏḽḽāṁ kŏḽḽāṁ kŏḽḽāṁ)

koṭṭāṟañjelayuḍuttu varunnavaḽ
koṭṭayaṁkāriyāṁ ṟāṇī
kaṇṇumĕḻudikkuṇuṅṅivarunnado
kaṇṇūrkkāratti nāṇī
hoy hoy hoy hoy
(kŏḽḽāṁ kŏḽḽāṁ kŏḽḽāṁ)

arimullappūsūḍiyāḍi varunnavaḽ
ĕṟaṇāguḽattuḽḽa lailābībi
ĕṟaṇāguḽattuḽḽa lailā
nīlakkarasāri suṭrivarunnado
pālakkāṭṭuḽḽoru ṣīlā
ṣīlā...

kŏllādĕ kŏlluṁ siriyuḽḽa pĕṇṇavaḽ
kŏllattugāratti anna
nissāraveṣamāṇĕṅgiluṁ sundari
tṛśśūrkkāratti sinna
pŏnnilkkuḽiccavaḽ pŏnnānikkāri
paṭṭilbŏdiññŏru paṭṭāmbikkārī
pālŏḽippalluḽḽorālappuḻakkāri
lolākku ñāttiyorāluvākkārī
hoy hoy hoy hoy
(kŏḽḽāṁ kŏḽḽāṁ kŏḽḽāṁ)