ചെറുവള്ളിച്ചെമ്പല്ലി കോരും കൊണ്ടേ
കരകാണക്കടലില്‍ നിന്നരയന്‍ വന്നേ
കരയില്‍ പെരുന്നാളും വന്നേ
ഒരുകുത്തിപ്പൂമുല്ലച്ചിരിയും കൊണ്ടേ
അഴകേറും വലവീശും മിഴിയും കൊണ്ടേ
അരയപ്പെണ് അരികില്‍ നിന്നേ
(ചെറുവള്ളിച്ചെമ്പല്ലി )
കരയില്‍ നിന്നരയന്‍ പൊന്വലയും കൊണ്ടകലുമ്പോള്‍
കണികാണും കുളിരല്ലേ നീ
കരതൊറും നിധി തേടി കണവന് പോയലയുമ്പോള്
തുറവാഴും പൊരുളല്ലേ നീ
(ചെറുവള്ളിച്ചെമ്പല്ലി )
കണ്ടന്‍കാളി അരയന്റെ തൊറയില്‍ ചെന്നേ
പണ്ടൊരിക്കല്‍ അടിയനീ പെണ്ണിനെ കണ്ടേ
(കണ്ടന്‍കാളി )
പണ്ടം വേണ്ട പണം വേണ്ട പൊരുളും വേണ്ടേ
മുണ്ടുമ്മുറിച്ചിവളെ ഞാന്‍ സമ്മന്തം ചെയ്തേ
അരിയെടുക്കിവളെന്റെ പടികടന്നേല്പ്പിന്നെ
അടിയ്ക്കടിയ്ക്കടിയെന്റെ ഭാഗ്യം തെളിഞ്ഞേ ഓയു്
(കണ്ടന്‍കാളി )
വയംപിടിച്ചിന്നേലയാ വിളിച്ചേനും വഞ്ചിയിറക്കി
തെരമുറിച്ചൊഴുകിപ്പോയേ
നേരേകാണും തെരക്കുഴി കടക്കുമ്മുമ്പൊരു മുട്ടന്‍
ചുഴിയിവന് അരികേക്കണ്ടേ
(വയംപിടിച്ചിന്നേലയാ)
ഉയിരും കൊണ്ടൊരുകനത്തൊടിയും വന്നേ
അരയാത്തിപെഴച്ചിട്ടില്ലേ (2)
(ചെറുവള്ളിച്ചെമ്പല്ലി )
ഉശിരുള്ള തരം കുത്തി തൊഴയറിഞ്ഞേ
തെരക്കുഴിക്കകലേ പോയി വലയെറിഞ്ഞേ
(ഉശിരുള്ള )
കടലമ്മ കനിയുന്ന നിധിയും കൊണ്ടേ
കടപ്പുറത്തിടയന്റെ അരയന് വന്നേ
കിളിച്ചാലും പഴിച്ചാലും ചിരിക്കുന്നവന്
എന്നും എനിക്കെന്റെ കണവാനാണഴകുള്ളവന് ഹേ
(ഉശിരുള്ള )
അരുണ്ണിലേക്കതിന് ലംബം
മരക്കാനും വള്ളമിറക്കി
തുഴയെറിഞ്ഞകലേ പോയേ
ദൂരംകൂടും പുറംകടലടുക്കുമുമ്പൊരു കൂട്ടം
തിമിംഗലമവനെ കണ്ടേ
(അതിനുള്ളി)
ഒരു വെട്ടിന്നവ അവന്റെ കഥ കഴിച്ചേ
മരക്കാത്തി തൊറമുടിച്ചേ ഓ ഹോയു്
മരക്കാത്തി തൊറമുടിച്ചേ