(G) കാണാക്കുയിലേ......... (3)
(M) കോലമയില്‍ പെണ്‍കൊടി നീലമുകില്‍ കണ്മണി
നടമാടാന്‍ ഓടിവാ നന്ദുനിപ്പെണ്ണേ
(F) താളിതരാന്‍ പോരുമോ തമ്പുരുവായി മീട്ടുമോ
മലയാളക്കരയിലെ മഞ്ഞണിമുത്തേ
(M) പാതിപൂത്ത ജമന്തിമുട്ടേ പാരിജാതപ്പൂപളുങ്കേ
പെന്നെയും നിന്നെ ഞാന്‍ പ്രണയിച്ചു പാടും
(G) കാണാക്കുയിലേ.........
(M) കോലമയില്‍ പെണ്‍കൊടി നീലമുകില്‍ കണ്മണി
നടമാടാന്‍ ഓടിവാ നന്ദുനിപ്പെണ്ണേ
(M) തങ്കം തങ്കം നീയെന്നേ തഴുകും വേളയില്‍
താളമേളം തകിലടിയും കേള്‍ക്കുന്നു ഞാന്‍
(F) കൊഞ്ചം കൊഞ്ചം പേശുമ്പോള്‍ കുയിലിന്‍ പാട്ടുപോല്‍
തറുകറുമ്പന്‍റെ കുറുമ്പു ശബ്ദം കേള്‍ക്കുന്നു ഞാന്‍
(M) ചിലമ്പിട്ടു തുള്ളി വാ ചിങ്കാരിമാനേ
മണമകളായി കൂടെ വാ മന്താരത്തേനേ
(F) പൊന്നും മിന്നും മണിപ്പുടവയും കൊണ്ടുവാ
(G) കാണാക്കുയിലേ
(M) കോലമയില്‍ പെണ്‍കൊടി നീലമുകില്‍ കണ്മണി
നടമാടാന്‍ ഓടിവാ നന്ദുനിപ്പെണ്ണേ
(G) തദറിനതദറീന... തദറിനതദറീന...
തദറിന തിരന തിരന തദറിനാ
(F) നെഞ്ചം നെഞ്ചം തഞ്ചുന്നു പഴംതൊടി കൊട്ടുന്നു
മംഗളങ്ങള്‍ മന്തിരങ്കള്‍ കേള്‍ക്കുന്നു ഞാന്‍
(M) അക്കം പക്കം മൂളുന്നു അരിമണിപ്രാവുകള്‍
അന്നനടപ്പെണ്‍കൊടിയായി നീ വരുമ്പോള്‍
(F) ചിലുഛിലു ചെന്തമിഴ് തെമ്മാങ്കുപാട്ടായി നീ
ചിലപ്പതികാരത്തിലെ നായകനായി
(M) നിലവേ നിലവേ നിന്നെ മുത്തമിട്ടു മൂടുവാന്‍ മോഹമായി
(F) ഉം
(M) കോലമയില്‍ പെണ്‍കൊടി നീലമുകില്‍ കണ്മണി
നടമാടാന്‍ ഓടിവാ നന്ദുനിപ്പെണ്ണേ (2)
(F) താളിതരാന്‍ പോരുമോ തമ്പുരുവായി മീട്ടുമോ
മലയാളക്കരയിലെ മഞ്ഞണിമുത്തേ
(M) പാതിപൂത്ത ജമന്തിമുട്ടേ പാരിജാതപ്പൂപളുങ്കേ
പെന്നെയും നിന്നെ ഞാന്‍ പ്രണയിച്ചു പാടും