(പു) കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവേ പോകയോ
നിന്നെക്കുറിച്ചുള്ളില് തെന്നിത്തുടിക്കുമെന് ഗാനം മൗനമായു്
അഴലിന് വഴിയോരം അലിവിന് നിഴലോരം
(കന്നിക്കിനാവിന്റെ)
(കോ) ലലലാ ലലാ ലല ലാലാല ലലലാ (2)
തന്തന്നാ തന്താനന താനാന തന്താന (2)
(പു) ഏതേതോ ഗദ്ഗദത്തിന് തീക്കനല്‍ പൊള്ളുന്നു നെഞ്ചില്‍
ഓരോരോ നൊമ്പരത്തിന് പാഴു്ക്കടല് മൂടുന്നു കണ്ണില്‍
ഒരു കുളിര്വാക്കിന് പൂമ്പീലിയാല് തഴുകിടുവാനായു് വന്നെങ്കില്‍ നീ
എന്നാളും എന്‍ ജന്മങ്ങള് ധന്യമായേനേ
എന്നോമല്‍ സ്വപ്നങ്ങള്‍ സ്വന്തമായേനേ
(പു) അഴലിന് വഴിയോരം അലിവിന് നിഴലോരം
കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവേ പോകയോ
നിന്നെക്കുറിച്ചുള്ളില് തെന്നിത്തുടിക്കുമെന് ഗാനം മൗനമായു്
(കോ) ഓ...
(പു) ഏതേതോ താഴു്വരയില്‍ ഇരുള്മഴ വീഴുന്ന രാവില്‍
ഓരോരോ ഓര്‍മ്മകള്‍ തന് പാട്ടുകള്‍ ഞാന്‍ നിന്നു പാടാം
ഒരു നെടുവീര്പ്പിന് ചില്ലോളമായു് പുഴയൊഴുകുന്നു കണ്ണീര് പോലെ
എന്നെന്നും എന്നുള്ളില്‍ മാഞ്ഞു പോവാതെ
ആരാലും പാഴു്ചുണ്ടാല് പങ്കുവെയ്ക്കാതെ
(പു) അഴലിന് വഴിയോരം അലിവിന് നിഴലോരം
കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവേ പോകയോ
നിന്നെക്കുറിച്ചുള്ളില് തെന്നിത്തുടിക്കുമെന് ഗാനം മൗനമായു്
(കന്നിക്കിനാവിന്റെ)