kodi uduthetho ahahaha..aadi maasa kaatil aha aha..
കോടിയുടുത്തേതോ ആഹാഹാ...
ആടിമാസക്കാറ്റില്‍ ആഹഹഹാ....
പാടിയാടിനിന്നൂ പ്രായം ശുഭദസ്വപ്നം സഫലമായ്
വര്‍ണ്ണമഴതൂകും ആഹാഹഹാ,,
വാനത്തൊരു കോണില്‍... ആഹഹാഹാ
വാനമ്പാടിയായി മോഹം ഹൃദയഗീതം മധുരമായ്
സാഗരമണയും നദിഗതിയില്‍
സരിഗമപാടി ഹൃദയങ്ങള്‍
കാമിത മദന നികുഞ്ജമതില്‍
കതവുകള്‍ ചാരി ദാഹങ്ങള്‍
പ്രേമമഞ്ചം ഏറിയെന്റെ ശ്യാമവനിയില്‍ അണയുമോ
സ്നേഹസൌധം പൂകിയെന്നെ പ്രാണസഖിയാള്‍ പുണരുമോ
സാനന്ദം നീ വരും സ്വന്തമാകാന്‍ വരൂ
രാഗസുരഭിലമാകുമീ കാമുകീ മനമിതു നുകരും
ഉള്ളിന്നുള്ളില്‍ മൌനം പാടുമ്പോള്‍ തുള്ളിച്ചാടും കള്ളക്കൌമാരം
പെണ്ണില്‍ കള്ളനാണം പൂക്കുമ്പോള്‍ കണ്ണില്‍ പുഷ്പബാണക്കൂമ്പാരം
പൂവിടര്‍ത്തും മാധവത്തിന്‍ പുളകമായ് നീ പടരുമോ?
താമരപ്പൂമങ്കപോലെ ധന്യയായ് നീ വിടരുമോ?
ബന്ധനം നീ തരൂ ബന്ധവും നീ തരൂ
ഭാവമധുരിതമാകുമീ കാമിനി കനവിതു കവരും
കണ്ണന്‍ നെഞ്ചില്‍ കൊഞ്ചിത്തഞ്ചുമ്പോള്‍ പെണ്ണില്‍ പൂക്കും താളത്താരുണ്യം
ഇഷ്ടസഖി നാഥയായെത്തുമ്പോള്‍ അഷ്ടപദിപ്പാട്ടിന്‍ ലാവണ്യം