കൊതിക്കാന്‍ മാത്രം നമുക്കവകാശം
വിധിക്കാന്‍ മണ്ണില്‍ ആര്‍ക്കവകാശം
ബന്ധങ്ങള്‍ വിവാഹ ബന്ധങ്ങള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നു തുടങ്ങുമ്പോള്‍
ജാതകം നോക്കിനാളുകുറിച്ചു
ധന്യമുഹൂര്‍ത്തത്തില്‍ ചേര്‍ന്നാലും
മനസ്സുകള്‍ തമ്മില്‍ ഇണങ്ങാതെ
മംഗല്യത്തിന്‍ അര്‍ഥമെന്തോ!
ബന്ധങ്ങള്‍ വിവാഹ ബന്ധങ്ങള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നു തുടങ്ങുമ്പോള്‍
കരളില്‍ ചിന്തകള്‍ ഉയരുമ്പോള്‍
കനവുകളവയില്‍ എരിയുമ്പോള്‍
പ്രകാശനാളം മിഴിയില്‍ പേറി
മൂകതകൊള്ളും മിഥുനങ്ങളെ
അറിയുകയില്ല അവനിയിലാരും
ഉരുകും നിങ്ങടെയുള്ളം