കോടിച്ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാല്‍
പുതിയാപ്പളമാരെപ്പോലും പുളകത്തിന്‍ പാലമൃതൂട്ടും
പെണ്ണാളേ വാ പെണ്ണാളേ
മണിയറയില്‍ മാരനൊടൊപ്പം
മധുരം നീ പകരും നേരം
മാനത്തെ മദനപ്പൂവില്‍
മനമിളകാന്‍ അത്തറുവേണ്ടേ?
പെണ്ണാളേ വാ പെണ്ണാളേ....
ജന്നത്തുല്‍ ഫിര്‍ദൌസില്‍ മസ്കാ മജുമു
അംബറു കസ്തൂരി ജവ്വാദും ചന്ദനവും
പിന്നെ വെരുകുംപൂ മുല്ലപ്പൂ സെന്റും
വന്നുവാങ്ങടി പെണ്ണാളേ
നീ മൊഞ്ചത്തിപ്പെണ്ണാളേ...
ഉറുമാലും തലയില്‍കെട്ടി
പെരുനാളിനുപോകും നേരം
മണവാളനു മെയ്യില്‍ പൂശാന്‍
റോജാപ്പൂ അത്തറുവേണ്ടേ?