രാഗിണീ നീ പോരുമോ എന്റെ രാസലീലക്കുടിലിൽ ഇന്നു രാത്രിയിൽ
സ്മേരപുഷ്പം ചുണ്ടിലേറ്റും രാജഹംസംപോൽ
രാഗിണീ നീ പോരുമോ ഇന്നു രാത്രിയിൽ എന്റെ ശയ്യയിൽ
സ്മേരപുഷ്പം ചുണ്ടിലേറ്റും രാജഹംസംപോൽ
രാഗിണീ നീ പോരുമോ ഇന്നു രാത്രിയിൽ എന്റെ ശയ്യയിൽ
നിന്റെ ഗാനം കേട്ടുനിൽക്കും സ്വപ്നഗന്ധർവ്വൻ ഞാൻ - 2
നിന്റെ സ്നേഹം തേടിയെത്തും നിത്യകാമുകൻ ഞാൻ
എന്നിലെ നിന്നുടെ ചന്ദനമെയ്യിലെ വല്ലിയായ് മാറും
രാഗിണീ നീ പോരുമോ ഇന്നു രാത്രിയിൽ എന്റെ ശയ്യയിൽ
രാഗിണീ നീ പോരുമോ എന്റെ രാസലീലക്കുടിലിൽ ഇന്നു രാത്രിയിൽ
സ്വർണ്ണമല്ലി പുഷ്പവനത്തിൽ വർണ്ണശയ്യാതലത്തിൽ - 2
നിന്റെ ഗന്ധം കാത്തുനില്ക്കും പുഷ്പസായകൻ ഞാൻ
നിന്നിലെ നിന്നുടെ ലജ്ജയെന്നിലെ സ്വർഗ്ഗമായ് മാറ്റും
രാഗിണീ നീ പോരുമോ ഇന്നു രാത്രിയിൽ എന്റെ ശയ്യയിൽ - 2
ലാലാലലലാ...ലാലാലലലലാ...ലാലാലലലാ....