മുന്തിരി പാടം പൂത്തു നില്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചില്‍ കാത്തു വച്ചോളാം
പൊട്ടു തൊട്ടെന്‍ പട്ടു നെറ്റിയില്‍ ഉമ്മ വച്ചോളാം
പവിഴ ചുണ്ടിലെ പന നൊന്ഗിലെ പാല് ചുരന്നോളാം
മാ പനി പനി ദ വെതര്‍ ഈസ് സോ സന്നീ
ലെട്സ് തിങ്ക് ഇറ്റ് ഓഫ് ഹനീ
ഇറ്റ്സ് കൂളിംഗ് ഡൌണ്‍(മുന്തിരി പാടം)
കാര കാരപ്പഴം കസ്തൂരി മാമ്പഴം
കണ്ണേരോണ്ട് നീ വീഴ്ത്ൂലേ
തുള്ളിക്കൊരു കുടം കല്ലിന് മഴക്കാരെ
എന്നെ വന്നു വിളിക്കൂലേ(2)
കൈക്കുടന്നയില്‍ എന്നെ കോരി കോരി കുടിക്കൂലേ
കാവല്‍ നില്കണ കല് വരമ്പത്ത് കൈത പൂക്കൂലേ
തട്ട് തട്ടിയ പട്ടം കണക്കു ഞാന്‍ പാറി പറക്കുന്നു
കെട്ട് നിന്റെവിരല്‍ തുമ്പിലല്ലെ കുട്ടി കുരുവി പെണ്ണേ
(മുന്തിരി പാടം)
കുട്ടിക്കുറുമ്പിന്റെ കാന്താപരി ചിന്തുമായി
കുഞ്ഞാറ്റക്കിളി കാറ്റ് പോരൂല്ലേ
ഉച്ചമയക്കത്തില്‍ പൂച്ച കുറിഞ്ഞിയെ
മെല്ലെ മാറില്‍ പതുങൂലേ(2)
പൂക്കിടക്കയില്‍ പൂവാലാട്ടി കൂടെ കിടക്കൂലേ
ഹായ്... രാക്കരിക്കിലെ തേന്‍ തുള്ളിയായി തുള്ളി തുളമ്പൂലേ
പാട്ട് കൊണ്ടുള്ള പഞ്ചാര പാലിന്റെ മുതതം നീട്ടൂലേ
നോട്ടം കൊണ്ടെന്നെ കുത്തിയിടല്ലേ തങ്ക ചിരി കരിമ്പേ