Kittee kittee

കിട്ടീ കിട്ടീ
Year
Language

(പു) കിട്ടി കിട്ടി നറുക്കെടുപ്പില്‍ കല്ല്യാണച്ചിട്ടി
കൊത്തി കൊത്തി പ്രേമചൂണ്ടിലില്‍ ആവോലി
(സ്ത്രീ) കൊണ്ടു കൊണ്ടു പ്രേമബാണം കൊണ്ടു ലക്ഷ്യത്തില്‍
പെട്ടൂ പെട്ടൂ വലയില്‍ പെട്ടൂ വണ്ണാത്തി

(പു) പറയൂ നിന്നെക്കെട്ടാന്‍ പന്തല്‍ വേണ്ടാ മാല വേണ്ടാ
(സ്ത്രീ) പറയാം നൂറു വട്ടം എന്നും കുന്നും സമ്മതം തന്നെ
(പു) ഹൃദയമോതിരം മാറിവന്നേ വന്നേ കൈപിടിക്കാന്‍
(സ്ത്രീ) മധുരം കിള്ളിത്തരാം ഞാന്‍ പോകാം പോകാം മണിയറയില്‍

(കിട്ടി കിട്ടി)

(പു) കരളില്‍ പാണ്ടിവാദ്യം പൈങ്കിളിയേ നിന്നെ കണ്ടാല്‍
(സ്ത്രീ) ചെവിയില്‍ ഞാനതൊന്നു കേട്ടിടട്ടേ പുലരുവോളം
(പു) ഉടലില്‍ കുളിരുകേറി പെണ്ണേ പെണ്ണേ വെളിയില്‍ വായോ
(സ്ത്രീ) പ്രണയക്കേളികളാടാം പൊന്നേ പൊന്നേ പോരുക വേഗം

(കിട്ടി കിട്ടി)

(pu) kiṭṭi kiṭṭi naṟukkĕḍuppil kallyāṇacciṭṭi
kŏtti kŏtti premasūṇḍilil āvoli
(strī) kŏṇḍu kŏṇḍu premabāṇaṁ kŏṇḍu lakṣyattil
pĕṭṭū pĕṭṭū valayil pĕṭṭū vaṇṇātti

(pu) paṟayū ninnĕkkĕṭṭān pandal veṇḍā māla veṇḍā
(strī) paṟayāṁ nūṟu vaṭṭaṁ ĕnnuṁ kunnuṁ sammadaṁ tannĕ
(pu) hṛdayamodiraṁ māṟivanne vanne kaibiḍikkān
(strī) madhuraṁ kiḽḽittarāṁ ñān pogāṁ pogāṁ maṇiyaṟayil

(kiṭṭi kiṭṭi)

(pu) karaḽil pāṇḍivādyaṁ paiṅgiḽiye ninnĕ kaṇḍāl
(strī) sĕviyil ñānadŏnnu keṭṭiḍaṭṭe pularuvoḽaṁ
(pu) uḍalil kuḽirugeṟi pĕṇṇe pĕṇṇe vĕḽiyil vāyo
(strī) praṇayakkeḽigaḽāḍāṁ pŏnne pŏnne poruga vegaṁ

(kiṭṭi kiṭṭi)