അമ്മാനം ചെമ്മാനം മാനത്തെ ചെമ്പരുന്തേ
വട്ടമിട്ടു പാറാൻ വാ വാലൊഴിഞ്ഞു റാകാൻ വാ (2)
വല്യാരം വരമ്പുമ്മേ അരിയാളും രാകണ്ടേ
കുറുമാലിക്കണ്ടം പൂട്ടണ്ടേ ഹോയ്
കുറുമാലിക്കണ്ടം പൂട്ടണ്ടേ
(അമ്മാനം ചെമ്മാനം...)
ആദിത്യൻ ആദിത്യൻ ആദിത്യൻ തമ്പിരാൻ
അങ്ങേ വരമ്പത്തിരിക്കണൊണ്ടേ (2)
കാണിക്ക കിണ്ണത്തിൽ കതിരു പൊലിക്കടീ
ഈറ മുറത്തിൽ പതിരളക്ക് (2)
ധിം തനക്ക തകധിമി ധിം ധിനക്ക തകധിമി
കുളം കലക്കടീ മീൻ പിടിക്കാൻ
ധിം തനക്ക തകധിമി
കുടം കമഴ്ത്തടീ നീരളക്കാൻ
ധിം തനക്ക തകധിമി
തദ്ധിമി തദ്ധിമി മദ്ദളം കൊട്ടടീ മംഗലക്കൊയ്ത്തിനു മാറ്റു കൂട്ടാൻ
നാട്ടുമണ്ണിലെ ചേക്കയിരിക്കണ തേക്കു പാട്ടിനു തിരുകൊടിയുണ്ടേ
നാടോടിക്കുരുവിപ്പെണ്ണിനു നന്നാഴി തിന നിറപൊലിയുണ്ടേ
ചെളിമണ്ണിൽ കുത്തിമറിയ്ക്കടാ
ചെന്നെല്ലിനു ഞാറ്റടിയേറ്റടാ
ചെമ്പാവിനു ചേറൂറ്റടാ ചേനച്ചെറുപുലയാ
മാണിക്യൻ മാണിക്യൻ മാണിക്യൻ കാളകൾ
മാടത്തെ കണ്ടത്തിൽ മേയണുണ്ടേ (2)
കാടി കരിക്കാടി തവിടു കൊടുക്കടീ
താളും തകരയും കൊണ്ടെക്കൊട് (2)
ധിം തനക്ക തകധിമി ധിം ധിനക്ക തകധിമി
കുളം കലക്കടീ മീൻ പിടിക്കാൻ
ധിം തനക്ക തകധിമി
കുടം കമഴ്ത്തടീ നീരളക്കാൻ
ധിം തനക്ക തകധിമി
തദ്ധിമി തദ്ധിമി മദ്ദളം കൊട്ടടീ മംഗലക്കൊയ്ത്തിനു മാറ്റു കൂട്ടാൻ
(അമ്മാനം ചെമ്മാനം...)