മുകില്‍ തുടി കൊട്ടി ഒരു തുള്ളാട്ടം
മയില്‍ ചിറകേറി മലര് തേരോട്ടം
ഇടനെഞ്ചിൻ കുടമാറ്റം
കാണുവാന്‍...
മണിച്ചെപ്പു ചിതറുമ്പോള്‍
മണിമുത്തായ് കിലുകിലുങ്ങാം....
മുകില്‍ തുടി കൊട്ടി ഒരു തുള്ളാട്ടം
മയില്‍ ചിറകേറി മലര് തേരോട്ടം
മനസ്സിലൊരു മേളം കേള്‍ക്കും യാമം
മിഴികളൊരു പൊന്നായ് പൂക്കും നേരം
കുളിര്മിഴിയില് ഓളം വെട്ടും നാണം നാണം
കുറുകുഴലില്‍ ഈണം കൊള്ളും ഭാവം ഭാവം
കളിപ്പന്തുപോലെ തെറിച്ചേറിയോടാം
മഴച്ചിന്തുപോലെ മദിച്ചങ്ങു പെയ്യാം
കുനുകുനെ നനുനനെ നിറനിറ നിറപൊലിയായ്
മുകില്‍ തുടി കൊട്ടി ഒരു തുള്ളാട്ടം
മയില്‍ ചിറകേറി മലര് തേരോട്ടം
മെനയുമൊരു തങ്കത്തിങ്കൾ കൂട്ടില്‍
ഹാ....പുളയുമൊരു നക്ഷത്രങ്ങള്‍ പോലെ
ഉതിരുമൊരു പൈമ്പാൽ പാട്ടിന് ചില്ലില്‍ ചില്ലില്‍
കുതിരുമൊരു കാറ്റിന് താളം പോലെ ദൂരെ
തളിര്ത്തട്ടിനുള്ളില് തിളങ്ങുന്നതാരു്
ചിരിച്ചെമ്പനീരില് ചിലമ്പുന്നതാരു്.
ചിലുചിലെ ചിലുചിലെ ചിറകടിച്ചൊരുങ്ങീടവേ..
(മുകില്‍ തുടി കൊട്ടി...)