വീണ്ടും...
കിനാവിൻ ചാഞ്ഞചില്ലകളിൽ വസന്തം വിടചൊന്നശാഖികളിൽ
ഈമുളംകാടുമീ രോമഹർഷങ്ങളും ഈറൻ മാറുമീ താഴ്വരപൂക്കളും
ശ്രുതിചേർക്കുമുന്മാദഗാനോത്സവത്തിൽ ശലഭങ്ങളാവുന്നു ശബളമോഹങ്ങൾ
ഈമുളംകാടുമീ രോമഹർഷങ്ങളും ഈറൻ മാറുമീ താഴ്വരപൂക്കളും
ശ്രുതിചേർക്കുമുന്മാദഗാനോത്സവത്തിൽ ശലഭങ്ങളാവുന്നു ശബളമോഹങ്ങൾ
നൂപുരംചാർത്തിയ ചാരുവാം യാമിനി കേളീനികുഞ്ജമലങ്കരിച്ചു
ദാഹംസ്ഫുരിക്കും ശയ്യാതലങ്ങളിൽ പടരുമൊരാലസ്യഭാവാംഗുലികൾ
vīṇḍuṁ...
kināvin sāññasillagaḽil vasandaṁ viḍasŏnnaśākhigaḽil
īmuḽaṁkāḍumī romaharṣaṅṅaḽuṁ īṟan māṟumī tāḻvarabūkkaḽuṁ
śrudiserkkumunmādagānotsavattil śalabhaṅṅaḽāvunnu śabaḽamohaṅṅaḽ
īmuḽaṁkāḍumī romaharṣaṅṅaḽuṁ īṟan māṟumī tāḻvarabūkkaḽuṁ
śrudiserkkumunmādagānotsavattil śalabhaṅṅaḽāvunnu śabaḽamohaṅṅaḽ
nūburaṁcārttiya sāruvāṁ yāmini keḽīniguñjamalaṅgariccu
dāhaṁsphurikkuṁ śayyādalaṅṅaḽil paḍarumŏrālasyabhāvāṁguligaḽ