Kilukkaam petti

കിലുക്കാം പെട്ടി
Year
Language

(കു) കിലുക്കാം പെട്ടി എന്റെ കിലുക്കാം പെട്ടി
കിലുകിലുകിലുകിലുകിലേ മുത്തുകിലുക്കും
(കിലുക്കാം )
വെളുവെളുവെളുവെളുവെളേ പൊട്ടിച്ചിരിക്കും
(കിലുക്കാം )

(പു) അപ്പൂപ്പന്‍ കടംകഥ ചോദിക്കാം
മോളു് ഉത്തരം പറയണം - ഹേ
(കു) ആ റെഡി
(പു) കറുത്ത പാറമേല്‍ വെളുത്ത വേരു് എന്താണു്
(കു) മു് ആനക്കൊമ്പു്
(പു) ഇരുട്ടു് കാട്ടിലെ കറുത്തവീട്ടിലു്
കുരുട്ടു് പന്നികള്‍ ഓടിനടക്കും ചൊല്ലാമോ
(കു) ഹാ പേനു് പേനു് പേനു്
(പു) മിടുക്കി മിടുക്കി മിടുക്കി

(കു) കാളകിടക്കും പിന്നേം പിന്നേം
കാളകിടക്കും കയറോടും
(പു) മുത്തങ്ങ
(കു) അല്ല അല്ല മത്തങ്ങ
(പു) അയ്യോ

(കിലുക്കാം )

(കു) കിലുകിലുക്കും കിക്കിലുക്കും
ഉത്തരത്തില്‍ ചത്തിരിക്കും - ഹും എന്താണു്
(പു) താക്കോല്‍
(കു) ഈഞ്ചപ്പം ഡപ്പീലെ വെള്ളവും വറ്റി
പഞ്ചവര്‍ണ്ണക്കിളി ചത്തു പോയി ചൊല്ലാമോ
(പു) വിളക്കു് വിളക്കു് വിളക്കു്
(കു) മിടുക്കന്‍ മിടുക്കന്‍ മിടുക്കന്‍
പെട്ടി പെട്ടി ശൃംഗാരപ്പെട്ടി
പെട്ടി തുറന്നാല്‍ കായം മണക്കും
(പു) മാമ്പഴം
(കു) തെറ്റി തെറ്റി ചക്കപ്പഴം
(പു) അയ്യോ

(കിലുക്കാം )
ലലലാ........

(ku) kilukkāṁ pĕṭṭi ĕnṟĕ kilukkāṁ pĕṭṭi
kilugilugilugilugile muttugilukkuṁ
(kilukkāṁ )
vĕḽuvĕḽuvĕḽuvĕḽuvĕḽe pŏṭṭiccirikkuṁ
(kilukkāṁ )

(pu) appūppan kaḍaṁkatha sodikkāṁ
moḽu് uttaraṁ paṟayaṇaṁ - he
(ku) ā ṟĕḍi
(pu) kaṟutta pāṟamel vĕḽutta veru് ĕndāṇu്
(ku) mu് ānakkŏmbu്
(pu) iruṭṭu് kāṭṭilĕ kaṟuttavīṭṭilu്
kuruṭṭu് pannigaḽ oḍinaḍakkuṁ sŏllāmo
(ku) hā penu് penu് penu്
(pu) miḍukki miḍukki miḍukki

(ku) kāḽagiḍakkuṁ pinneṁ pinneṁ
kāḽagiḍakkuṁ kayaṟoḍuṁ
(pu) muttaṅṅa
(ku) alla alla mattaṅṅa
(pu) ayyo

(kilukkāṁ )

(ku) kilugilukkuṁ kikkilukkuṁ
uttarattil sattirikkuṁ - huṁ ĕndāṇu്
(pu) tākkol
(ku) īñjappaṁ ḍappīlĕ vĕḽḽavuṁ vaṭri
pañjavarṇṇakkiḽi sattu poyi sŏllāmo
(pu) viḽakku് viḽakku് viḽakku്
(ku) miḍukkan miḍukkan miḍukkan
pĕṭṭi pĕṭṭi śṛṁgārappĕṭṭi
pĕṭṭi tuṟannāl kāyaṁ maṇakkuṁ
(pu) māmbaḻaṁ
(ku) tĕṭri tĕṭri sakkappaḻaṁ
(pu) ayyo

(kilukkāṁ )
lalalā........