കിലുകിലുക്കാം കിളിയുടെ വീട്
കുളിരാറ്റും കടവിലെ വീട്
മഴവില്ലിൻ പീലികൾ കൊണ്ടതു
മേയാൻ വന്നവനെതിലെ പോയ് (കിലുകിലു)
ഓയ്...ഓയ്...എതിലെ പോയ്
അവനിരിക്കാൻ പലകയിട്ടു
അവനു കുടിക്കാൻ കരിക്കിട്ടു
മാർ നിറയും രോമാഞ്ചവുമായ്
ഞാനവനെ ചെന്നെതിരേറ്റു (കിലുകിലു)
കൊടുത്ത പലകയിലിരുന്നില്ല
കരിക്കെടുത്തു കുടിച്ചില്ല
അടുക്കളത്തളതിലേക്കവനെ വിളിച്ചിട്ടു വന്നില്ല (കിലുകിലു)
അവനു ഞാനരി വച്ചു
അവനു കിടക്കാൻ പായ് വിരിച്ചു
കാലത്തെ പോകാമെന്നു
കണ്ണുകളാൽ അറിയിച്ചു (കിലുകിലു)