കിലുകിലെ വള കിലുങ്ങവേ
കിളിമരം തളിരണിയവേ
കിലുകിലെ വള കിലുങ്ങവേ
കിളിമരം തളിരണിയവേ
ഇന്നെന്റെ കരളിലെ കൊഞ്ചലില്‍
ചിന്നീടും കുളിരിന്റെ തൊങ്ങലില്‍
എന്‍ കനവിലെ മധുമയ കണമണിയാനായ്
മോഹമായിവാ...ദാഹമായി വാ...
(കിലുകിലെ.....)
മേലില്‍ നുരയിടും കനവിലൊന്നില്‍
അല്ലിത്തൂവല്‍ ചിറകുകള്‍ പൊതിയാമോ..
കൊഞ്ചും കിളിയുടെ അഴകില്‍ നീ
മോഹത്താരക്കതിരുകള്‍ ചൊരിയാമോ
ആലോലം പാട്ടും പാടി വനികകളില്‍
അഹാ...അഹാ...അഹാ...
ആകാശമലരുകള്‍ നിരത്തിടുമോ...
പോരൂ...പോരൂ...പോരൂ...
ഉള്ളിലുള്ള മോഹത്തിന്റെ തിരി തെളിക്കൂ
എന്നിലുള്ള നാണത്തിന്റെ കുളിരണിയൂ...
കിലുകിലെ വള കിലുങ്ങവേ
കിളിമരം തളിരണിയവേ
കിലുകിലെ വള കിലുങ്ങവേ
കിളിമരം തളിരണിയവേ
ഇന്നെന്റെ കരളിലെ കൊഞ്ചലില്‍
ചിന്നീടും കുളിരിന്റെ തൊങ്ങലില്‍
എന്‍ കനവിലെ മധുമയ കണമണിയാനായ്
മോഹമായിവാ...ദാഹമായി വാ...