Killiyaatrin

കിള്ളിയാറ്റിന്‍
Work
Year
Language

കിള്ളിയാറ്റിന്നക്കരെയുണ്ടൊരു വെള്ളിലഞ്ഞിക്കാട്
വെള്ളിലഞ്ഞിക്കാട്ടിലുണ്ടൊരു വെള്ളാരംകിളിക്കൂട്

വെള്ളാരംകിളിക്കൂട്ടിനടുത്തൊരു വേടന്‍ വന്നൂ
അമ്മയെയമ്പെയ്തു അച്ഛനെയമ്പെയ്തു
കുറുകിക്കുറുകി കൂട്ടിലിരുന്നു കുഞ്ഞിപ്പെണ്ണു കിളിപ്പെണ്ണ്
ഓ.....
(കിള്ളിയാറ്റിന്നക്കരെ...)

വിളിച്ചാല്‍ മിണ്ടാത്ത ദൈവം കിളിയുടെ വിളികേട്ടില്ല
കൂട്ടിലിരുന്നു കരഞ്ഞിട്ടാരും കൂട്ടിനു ചെന്നില്ല്ലാ..
ഓ....
(കിള്ളിയാറ്റിന്നക്കരെ....)
വെള്ളാരംകിളിക്കുഞ്ഞിനു കൊറിക്കാന്‍ കല്ലരിതരണേ
ചുറ്റാന്‍ തുണിതരണേ ചൂടാന്‍ കുടതരണേ
കുമ്പിളുകുത്തി കൂട്ടിലിരിക്കണ കുഞ്ഞിപ്പെണ്ണ് കിളിപ്പെണ്ണ്
ഓ..........
(കിള്ളിയാറ്റിന്നക്കരെ....)

killiyaattinnakkareyundoru vellilanjikkadu

kiḽḽiyāṭrinnakkarĕyuṇḍŏru vĕḽḽilaññikkāṭ
vĕḽḽilaññikkāṭṭiluṇḍŏru vĕḽḽāraṁkiḽikkūṭ

vĕḽḽāraṁkiḽikkūṭṭinaḍuttŏru veḍan vannū
ammayĕyambĕydu acchanĕyambĕydu
kuṟugikkuṟugi kūṭṭilirunnu kuññippĕṇṇu kiḽippĕṇṇ
o.....
(kiḽḽiyāṭrinnakkarĕ...)

viḽiccāl miṇḍātta daivaṁ kiḽiyuḍĕ viḽigeṭṭilla
kūṭṭilirunnu karaññiṭṭāruṁ kūṭṭinu sĕnnilllā..
o....
(kiḽḽiyāṭrinnakkarĕ....)
vĕḽḽāraṁkiḽikkuññinu kŏṟikkān kallaridaraṇe
suṭrān duṇidaraṇe sūḍān kuḍadaraṇe
kumbiḽugutti kūṭṭilirikkaṇa kuññippĕṇṇ kiḽippĕṇṇ
o..........
(kiḽḽiyāṭrinnakkarĕ....)

killiyaattinnakkareyundoru vellilanjikkadu