മാതളപ്പൂപോലെ മാതു മഞ്ചാടിക്കിളി പോലെ മാതു
മനസ്സിന്റെ കിളിവാതില്‍ തുറന്നു നീ ദൂരെ (2)
പറന്നകലാന്‍ എന്തു ഹേതു (2)
മാതളപ്പൂപോലെ മാതു
കല്യാണമണ്ഡപത്തില്‍ കണ്ടു ഞാന്‍ നിന്നെ കര്‍പ്പൂരദീപം പോലെ (2)
കണ്മുന്നില് തുളുമ്പിയ പാനപാത്രം ചുണ്ടോടണഞ്ഞപ്പോള്‍ കവര്‍ന്നതാര്
ആര്.. തന്നിലും ഇളയവന് തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നു
മാതളപ്പൂപോലെ മാത
വസന്തത്തെ അകത്താക്കി വാതിലടച്ചാലും വാസനയൊഴുകും നീളേ (2)
മാനത്തു വിളങ്ങിയ മംഗല്യതാരം മാറോടണഞ്ഞപ്പോള്‍ കവര്‍ന്നതാര്
ആര്.. തന്നിലും ഇളയവന് തനിക്കിരയെന്നുള്ള താന്തോന്നി നാടകം നടക്കുന്നു
(മാതളപ്പൂപോലെ മാതു)