Kilivaadilin idayilkkoodi

കിളിവാതിലിന്‍ ഇടയില്‍ക്കൂടി
Year
Language

കിളിവാതിലിന്നിടയില്‍കൂടി
മലര്‍മാലകള്‍ നീട്ടുവതാരോ
മധുമാസപ്പൂനിലാവോ
മറ്റാരാനോ (കിളിവാതിലി)
മാനത്തെ മട്ടുപ്പാവില്‍
മണിവാതിലില്‍ നില്‍ക്കുവതാരോ
വാസന്ത താരകമോ
മറ്റാരാനോ (കിളിവാതിലി)

കണിക്കൊന്ന പൂത്തുനില്‍ക്കും
കരളിന്റെ പൂവാടികയില്‍
ക്ഷണിക്കാതെ വന്നുചേര്‍ന്ന വിരുന്നുകാരാ
അവിടുത്തെ സല്‍ക്കരിക്കാന്‍
അധരത്തില്‍ നിന്നു വീഴും
അനുരാഗഗാനമല്ലാ-
തൊന്നുമില്ലല്ലോ (കിളിവാതിലി)

മനസ്സില്‍ ഞാന്‍ വിരിച്ചിട്ട
മലര്‍മെത്തയിലിരുന്നാട്ടേ
കിനാവിന്റെ പൊന്‍കിരീടം അണിഞ്ഞാട്ടേ
കളിവാക്കു പറഞ്ഞെന്റെ
കവിളത്തു നുള്ളിയാട്ടേ
പുളകപ്പൂമാലയെനിക്കു തന്നാട്ടേ (കിളിവാതിലി)

kiḽivādilinniḍayilgūḍi
malarmālagaḽ nīṭṭuvadāro
madhumāsappūnilāvo
maṭrārāno (kiḽivādili)
mānattĕ maṭṭuppāvil
maṇivādilil nilkkuvadāro
vāsanda tāragamo
maṭrārāno (kiḽivādili)

kaṇikkŏnna pūttunilkkuṁ
karaḽinṟĕ pūvāḍigayil
kṣaṇikkādĕ vannusernna virunnugārā
aviḍuttĕ salkkarikkān
adharattil ninnu vīḻuṁ
anurāgagānamallā-
tŏnnumillallo (kiḽivādili)

manassil ñān viricciṭṭa
malarmĕttayilirunnāṭṭe
kināvinṟĕ pŏnkirīḍaṁ aṇiññāṭṭe
kaḽivākku paṟaññĕnṟĕ
kaviḽattu nuḽḽiyāṭṭe
puḽagappūmālayĕnikku tannāṭṭe (kiḽivādili)