Kilippenne nilaavin

കിളിപ്പെണ്ണേ നിലാവിന്‍
Work
Year
Language

കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
കിനാവിന്‍ താമ്പാളം തന്നില്ലേ
ഓ ഓ ഓ.. (3)

തിരി മുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി
പവിഴ തിരകളില്‍ സല്ലാപമായി
(തിരി മുറിയാതെ)
മിഴിച്ചന്തം ധിം ധിം
മൊഴിച്ചന്തം ധിം ധിം
ചിരിച്ചന്തം ധിം ധിം പൂമഴയ്ക്കു
ഇനി നീരാട്ടു താരാട്ടു ഓമന ചോറൂണു
ഈ രാവിന്‍ പൂമൊട്ട് ഈറന്‍കാറ്റില്‍ താനേയാടാനോ
കിളിപ്പെണ്ണേ കിളിപ്പെണ്ണേ
നിലാവിന്‍ കൂടാരം തന്നില്ലേ തന്നില്ലേ
കിനാവിന്‍ താമ്പാളം കണ്ടില്ലേ കണ്ടില്ലേ
ഓ ഓ ഓ.. (3)

വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
(വഴിയറിയാതെ)
വളക്കൈകള്‍ ധിം ധിം
മണിപ്പന്തല്‍ ധിം ധിം
തകില്‍ താളം ധിം ധിം താമരയ്ക്ക്
ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍
ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു

(കിളിപ്പെണ്ണേ)

kiḽippĕṇṇe nilāvin kūḍāraṁ kaṇḍille
viḽiccāl porille tuḽumbuṁ prāyamalle
silambin dāḽamille siriykkān neramille
ālin kŏmbattūññālāḍille
kiḽippĕṇṇe nilāvin kūḍāraṁ kaṇḍille
kināvin dāmbāḽaṁ tannille
o o o.. (3)

tiri muṟiyādĕ pĕydŏru snehaṁ
pulari puḻagaḽil saṁgīdamāyi
paviḻa tiragaḽil sallābamāyi
(tiri muṟiyādĕ)
miḻiccandaṁ dhiṁ dhiṁ
mŏḻiccandaṁ dhiṁ dhiṁ
siriccandaṁ dhiṁ dhiṁ pūmaḻaykku
ini nīrāṭṭu tārāṭṭu omana soṟūṇu
ī rāvin pūmŏṭṭ īṟankāṭril tāneyāḍāno
kiḽippĕṇṇe kiḽippĕṇṇe
nilāvin kūḍāraṁ tannille tannille
kināvin dāmbāḽaṁ kaṇḍille kaṇḍille
o o o.. (3)

vaḻiyaṟiyādĕ vanna vasandaṁ
kaḽabha kuyilinu tālippū nalgi
kanagattiḍambinu kaṇṇāḍi nalgi
(vaḻiyaṟiyādĕ)
vaḽakkaigaḽ dhiṁ dhiṁ
maṇippandal dhiṁ dhiṁ
tagil tāḽaṁ dhiṁ dhiṁ tāmaraykk
ini māmbūvo tenpūvo māranĕ pūjiykkān
ī maṇṇil daivaṅṅaḽ ŏro muttaṁ vāri tūvunnu

(kiḽippĕṇṇe)