Kilimoliye kilimoliye

കിളിമൊഴിയേ കിളിമൊഴിയേ
Year
Language

കിളിമൊഴിയേ കിളിമൊഴിയേ
നീയൊരു നാഴിക നില്‍ക്ക്
ചെങ്കനിവൂറിയ വായ്‌ തുറന്നു
നീയൊരു കളമൊഴി ചൊല്ല്
തിങ്കള്‍ക്കലയെ മുടിയേറ്റി
നെറ്റിക്കണ്ണില്‍ കനലെരിയും
ഭദ്രന് ഭൈമി നീയല്ലോ
ദേവീ ...
തിങ്കള്‍ക്കലയെ മുടിയേറ്റി
നെറ്റിക്കണ്ണില്‍ കനലെരിയും
ഭദ്രന് ഭൈമി നീയല്ലോ
ദേവീ ...
തിരുമകനേ തിരുമകനേ
നീയൊരു നാഴിക നോക്ക്
വെണ്ണീര്‍ മെയ്യിലണിഞ്ഞവനേ
ഈ മിഴി മൊഴികള്‍ കേള്‍ക്ക്
തിങ്കള്‍ക്കലയെ മുടിയേറ്റി
നെറ്റിക്കണ്ണില്‍ കനലെരിയും
ഭദ്രന് ഭൈമി നീയല്ലോ
ദേവീ ...
തിങ്കള്‍ക്കലയെ മുടിയേറ്റി
നെറ്റിക്കണ്ണില്‍ കനലെരിയും
ഭദ്രന് ഭൈമി നീയല്ലോ
ദേവീ ...

മഞ്ജുള മാന്മിഴിയമ്പുകള്‍ എന്‍
മാര്‍ തുളച്ചതെന്തേ
മഞ്ജുള മാന്മിഴിയമ്പുകള്‍ എന്‍
മാര്‍ തുളച്ചതെന്തേ
പരമേശ്വരനെ കണ്ടത് മുതല്‍ ഞാന്‍
പ്രണയിയായതെന്തേ
നിലാവിനെ കണ്ട പോലെ
കിനാവില്‍ നീ വന്നു നില്‍ക്കും
നിലാവിനെ കണ്ട പോലെ
കിനാവില്‍ നീ വന്നു നില്‍ക്കും
തുടിച്ചു തരിച്ചു സഹിക്കുന്നില്ലാ ...
എനിക്ക് മോഹങ്ങള്‍ നിലയ്ക്കുന്നില്ല ...
(കിളിമൊഴിയേ )

ആരുമാരും അറിയാതിങ്ങനെ
ഒന്നു ചേര്‍ന്നതെന്തേ
ആരുമാരും അറിയാതിങ്ങനെ
ഒന്നു ചേര്‍ന്നതെന്തേ
ഞാനും നീയും തമ്മിലലിഞ്ഞത്
പൂര്‍വ്വ പുണ്യമല്ലേ
ഒരേയൊരു നോക്കിലെന്റെ
ഉടല്‍ കോരിത്തരിച്ചു പോയി
ഒരേയൊരു നോക്കിലെന്റെ
ഉടല്‍ കോരിത്തരിച്ചു പോയി
വെണ്ണിലാവില്‍ അലിയും ശശികാന്തം പോല്‍
നമ്മുടെ നെഞ്ചം ലയലീനമായ് ...

kiḽimŏḻiye kiḽimŏḻiye
nīyŏru nāḻiga nilkk
sĕṅganivūṟiya vāy‌ tuṟannu
nīyŏru kaḽamŏḻi sŏll
tiṅgaḽkkalayĕ muḍiyeṭri
nĕṭrikkaṇṇil kanalĕriyuṁ
bhadran bhaimi nīyallo
devī ...
tiṅgaḽkkalayĕ muḍiyeṭri
nĕṭrikkaṇṇil kanalĕriyuṁ
bhadran bhaimi nīyallo
devī ...
tirumagane tirumagane
nīyŏru nāḻiga nokk
vĕṇṇīr mĕyyilaṇiññavane
ī miḻi mŏḻigaḽ keḽkk
tiṅgaḽkkalayĕ muḍiyeṭri
nĕṭrikkaṇṇil kanalĕriyuṁ
bhadran bhaimi nīyallo
devī ...
tiṅgaḽkkalayĕ muḍiyeṭri
nĕṭrikkaṇṇil kanalĕriyuṁ
bhadran bhaimi nīyallo
devī ...

mañjuḽa mānmiḻiyambugaḽ ĕn
mār tuḽaccadĕnde
mañjuḽa mānmiḻiyambugaḽ ĕn
mār tuḽaccadĕnde
parameśvaranĕ kaṇḍat mudal ñān
praṇayiyāyadĕnde
nilāvinĕ kaṇḍa polĕ
kināvil nī vannu nilkkuṁ
nilāvinĕ kaṇḍa polĕ
kināvil nī vannu nilkkuṁ
tuḍiccu tariccu sahikkunnillā ...
ĕnikk mohaṅṅaḽ nilaykkunnilla ...
(kiḽimŏḻiye )

ārumāruṁ aṟiyādiṅṅanĕ
ŏnnu sernnadĕnde
ārumāruṁ aṟiyādiṅṅanĕ
ŏnnu sernnadĕnde
ñānuṁ nīyuṁ tammilaliññat
pūrvva puṇyamalle
ŏreyŏru nokkilĕnṟĕ
uḍal korittariccu poyi
ŏreyŏru nokkilĕnṟĕ
uḍal korittariccu poyi
vĕṇṇilāvil aliyuṁ śaśigāndaṁ pol
nammuḍĕ nĕñjaṁ layalīnamāy ...