Kilimoliye

കിളിമൊഴിയേ
Year
Language

കരിങ്കുഴലീ... കരിങ്കുഴലീ...

കിളിമൊഴിയേ കരിങ്കുഴലീ
മധുവിധുരാവല്ലേ - വേഗം
മണിയറയൊരുക്കേണ്ടേ
കരിവള കിലുക്കി
കൈകൊട്ടിപ്പാടാന്‍ വാ
വായോ വായോ കിളിയേ
എടി വായോ വായോ വായോ
(കിളിമൊഴിയേ)

മധുമൊഴിയാളേ എന്‍ മലര്‍മിഴിയാളേ
കല്യാണരാവില്‍ മാരന്റെ നെഞ്ചില്‍
തേന്‍‌കുളിരല്ലേ നീ...
ഒരു പൂങ്കുളിരല്ലേ നീ...
തുടുത്ത കവിളില്‍ ചുംബനകുങ്കുമ-
കവിത കുറിക്കും മാരന്‍...
നിന്റെ മാരന്‍... നിന്റെ മാരന്‍...
(കിളിമൊഴിയേ)

മനമറിയാതെ നിന്‍ തനുവറിയാതെ
മണിയറക്കുള്ളില്‍ പൊന്‍‌വിളക്കാ-
യൊരു പെണ്‍കിളി ഒളി വിതറും...
ഒരു സുന്ദരി ഒളി വിതറും...
കറുത്തമിഴിയാല്‍ കഥപറയുന്നൊരു
കലമാന്‍‌കണ്ണുള്ള പെണ്ണ്...
ഒരു പെണ്ണ്... ഒരു പെണ്ണ്...
(കിളിമൊഴിയേ)

kariṅguḻalī... kariṅguḻalī...

kiḽimŏḻiye kariṅguḻalī
madhuvidhurāvalle - vegaṁ
maṇiyaṟayŏrukkeṇḍe
karivaḽa kilukki
kaigŏṭṭippāḍān vā
vāyo vāyo kiḽiye
ĕḍi vāyo vāyo vāyo
(kiḽimŏḻiye)

madhumŏḻiyāḽe ĕn malarmiḻiyāḽe
kalyāṇarāvil māranṟĕ nĕñjil
ten‌kuḽiralle nī...
ŏru pūṅguḽiralle nī...
tuḍutta kaviḽil suṁbanaguṅguma-
kavida kuṟikkuṁ māran...
ninṟĕ māran... ninṟĕ māran...
(kiḽimŏḻiye)

manamaṟiyādĕ nin danuvaṟiyādĕ
maṇiyaṟakkuḽḽil pŏn‌viḽakkā-
yŏru pĕṇgiḽi ŏḽi vidaṟuṁ...
ŏru sundari ŏḽi vidaṟuṁ...
kaṟuttamiḻiyāl kathabaṟayunnŏru
kalamān‌kaṇṇuḽḽa pĕṇṇ...
ŏru pĕṇṇ... ŏru pĕṇṇ...
(kiḽimŏḻiye)