Kilibaadumedo

കിളിപാടുമേതോ
Work
Year
Language

കിളിപാടുമേതോ മലമേടു കാണുവാന്‍
കുളിര്‍കാറ്റുപോലെയാടിവാ
ഒരുമഞ്ഞുതുള്ളിയില്‍ മഴവില്ലുപൂവിടും
മധുമാസമേ വിരുന്നുവാ

കറുകനാമ്പും കവിതമൂളും
ഹരിതഭൂവിന്‍ മൃദുലഗാനം
ചിരിച്ചുപാടും കല്ലോലിനീ ഈ പൂവനം
മനോഹരം വരൂ തെല്ലുനേരം
കറുകനാമ്പും.....

കോടമഞ്ഞിലൂടെ തേടിവന്ന സൂര്യന്‍
പീലിനീര്‍ത്തിയാടുന്നുവോ?
ഒരുമോഹമാലതന്നുപോയ്
ഒരുമാത്രയെങ്കിലും നറുമുത്തു വീഴുമീ
കളിവീടുകണ്ടുനിന്നു പോയ്
കറുകനാമ്പും.....

പാതവക്കിലൂടെ പാല്‍ക്കുടങ്ങളോടെ
മേഘകന്യ പോകുന്നുവോ
ഒരുതാലമേന്തിവന്നു പോയ്
പനിനീരുപെയ്യുമീ നിറമുള്ള സന്ധ്യയില്‍
മണിവീണമീട്ടി നിന്നുപോയ്
കറുകനാമ്പും.....

kiḽibāḍumedo malameḍu kāṇuvān
kuḽirgāṭrubolĕyāḍivā
ŏrumaññuduḽḽiyil maḻavillubūviḍuṁ
madhumāsame virunnuvā

kaṟuganāmbuṁ kavidamūḽuṁ
haridabhūvin mṛdulagānaṁ
siriccubāḍuṁ kallolinī ī pūvanaṁ
manoharaṁ varū tĕlluneraṁ
kaṟuganāmbuṁ.....

koḍamaññilūḍĕ teḍivanna sūryan
pīlinīrttiyāḍunnuvo?
ŏrumohamāladannuboy
ŏrumātrayĕṅgiluṁ naṟumuttu vīḻumī
kaḽivīḍugaṇḍuninnu poy
kaṟuganāmbuṁ.....

pādavakkilūḍĕ pālkkuḍaṅṅaḽoḍĕ
meghaganya pogunnuvo
ŏrudālamendivannu poy
paninīrubĕyyumī niṟamuḽḽa sandhyayil
maṇivīṇamīṭṭi ninnuboy
kaṟuganāmbuṁ.....