Kilakku pulari

കിഴക്കു പുലരി
Year
Language

ഇങ്ക്വിലാബ് സിന്ദാബാദ്

കിഴക്കുപുലരിച്ചെങ്കൊടി പാറി
കിളികള്‍ പാടീ രണഗീതി
പുഴയും കായലുമൊത്തുമുഴക്കി
പുതിയൊരു വിപ്ലവരണഭേരി

പോയിടാം വേഗമണിചേര്‍ന്നിടാം ദൂരെ
നവലോക കാഹളം കേട്ടുവോ
പാരിതില്‍ ഇനി പരമര്‍ദ്ദനം
പഴം കഥയാക്കി മാറ്റണം നാമിനി
അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍
അവശരുമാര്‍ത്തരുമണിചേര്‍ന്നു
കാലില്‍ക്കാലം കെട്ടിപ്പൂട്ടിയ
കാണാച്ചങ്ങലപൊട്ടിച്ചു

ചൂഷണം ഇനി ജനചൂഷണം ഇനി
മാവേലിമണ്ണില്‍ നിന്നും മാറ്റണം
നമ്മുടെ ചെഞ്ചോരയില്‍ ഒരു
നവജാതകേരളം തീര്‍ക്കണം
അലറിവിളിച്ചൂ അലകടലകലേ
അടിമകളല്ലിനി ജനകോടീ
ഇവരുടെ ചോരയിലിവിടെപ്പൊന്തും
നവയുഗസുന്ദരകേദാരം
കിഴക്കുപുലരി.........
ഇങ്ക്വിലാബ് സിന്ദാബാദ്........

iṅgvilāp sindābāt

kiḻakkubulariccĕṅgŏḍi pāṟi
kiḽigaḽ pāḍī raṇagīdi
puḻayuṁ kāyalumŏttumuḻakki
pudiyŏru viplavaraṇabheri

poyiḍāṁ vegamaṇisernniḍāṁ dūrĕ
navaloga kāhaḽaṁ keṭṭuvo
pāridil ini paramarddanaṁ
paḻaṁ kathayākki māṭraṇaṁ nāmini
avagāśaṅṅaḽ piḍiccuvāṅṅān
avaśarumārttarumaṇisernnu
kālilkkālaṁ kĕṭṭippūṭṭiya
kāṇāccaṅṅalabŏṭṭiccu

sūṣaṇaṁ ini janasūṣaṇaṁ ini
māvelimaṇṇil ninnuṁ māṭraṇaṁ
nammuḍĕ sĕñjorayil ŏru
navajādageraḽaṁ tīrkkaṇaṁ
alaṟiviḽiccū alagaḍalagale
aḍimagaḽallini janagoḍī
ivaruḍĕ sorayiliviḍĕppŏnduṁ
navayugasundaragedāraṁ
kiḻakkubulari.........
iṅgvilāp sindābāt........