Kilakku ponmalayil

കിഴക്കു പൊന്മലയിൽ
Work
Year
Language

കിഴക്ക് പൊന്മലയില്‍
വിളക്ക് മണിവിളക്ക്
ആയിരം തിരിയുള്ള നിലവിളക്ക്
ആയിരം തിരിയുള്ള വിളക്ക്

കുളിച്ചു കണ്ണെഴുതി ചിന്ദൂരപ്പൊട്ടു തൊട്ട്
വിളക്കു കാണാന്‍ പോണവളേ .. നില്‍ക്ക്
തുണക്കു വേണ്ടേ ആണൊരുത്തന്‍ നിനക്ക് ..നിനക്ക്
തുണക്കു വേണ്ടേ ആണൊരുത്തന്‍ നിനക്ക്
( കിഴക്ക് )

മാനത്തിന്‍ മാറത്ത് മഴമുകിലോ.. പൂന്തുകിലോ
മാനത്തിന്‍ മാറത്ത് മഴമുകിലോ പൂന്തുകിലോ
ഒളിച്ചുവെച്ച ചെന്തെങ്ങിന്‍ കരിക്ക്
എടുത്തു തന്നതാരു പെണ്ണേ നിനക്ക്.. നിനക്ക്
എടുത്തു തന്നതാരു പെണ്ണേ നിനക്ക് ( കിഴക്ക് )

മാനത്തു മണിയറയില്‍
മാരനുമായ് കളിചിരിയില്‍
മാനത്തു മണിയറയില്‍
മാരനുമായ് കളിചിരിയില്‍
വീണുപോയ വെള്ളിയരഞ്ഞാണം
കാണുമ്പോള്‍ പെണ്ണിനെന്തേ .. നാണം നാണം
കാണുമ്പോള്‍ പെണ്ണിനെന്തേ നാണം ( കിഴക്ക് )

kiḻakk pŏnmalayil
viḽakk maṇiviḽakk
āyiraṁ tiriyuḽḽa nilaviḽakk
āyiraṁ tiriyuḽḽa viḽakk

kuḽiccu kaṇṇĕḻudi sindūrappŏṭṭu tŏṭṭ
viḽakku kāṇān poṇavaḽe .. nilkk
tuṇakku veṇḍe āṇŏruttan ninakk ..ninakk
tuṇakku veṇḍe āṇŏruttan ninakk
( kiḻakk )

mānattin māṟatt maḻamugilo.. pūndugilo
mānattin māṟatt maḻamugilo pūndugilo
ŏḽiccuvĕcca sĕndĕṅṅin karikk
ĕḍuttu tannadāru pĕṇṇe ninakk.. ninakk
ĕḍuttu tannadāru pĕṇṇe ninakk ( kiḻakk )

mānattu maṇiyaṟayil
māranumāy kaḽisiriyil
mānattu maṇiyaṟayil
māranumāy kaḽisiriyil
vīṇuboya vĕḽḽiyaraññāṇaṁ
kāṇumboḽ pĕṇṇinĕnde .. nāṇaṁ nāṇaṁ
kāṇumboḽ pĕṇṇinĕnde nāṇaṁ ( kiḻakk )