Kilakku dikkile

കിഴക്കു ദിക്കിലേ
Year
Language

കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍
കരിക്കു പൊന്തിയ നേരത്ത്‌
മുരുക്കിന്‍ തയ്യേ നിന്നുടെ ചോട്ടില്‍
മുറുക്കിത്തുപ്പിയതാരാണ്‌
മുറുക്കിത്തുപ്പിയതാരാണ്‌ ! (കിഴക്കു..)

മലമുകളിലെ കിറുക്കന്‍ കാറ്റിന്‌
കലിയിളകിയ കാലത്ത്‌
മുല്ലവീട്ടിലെ മുത്തശ്ശിതള്ളേടെ
പല്ലുകൊഴിച്ചതാരാണ്‌
പല്ലുകൊഴിച്ചതാരാണ്‌! (കിഴക്കു..)

വെള്ളത്തുണിയിട്ടു മാനത്തെപ്പെണ്ണുങ്ങള്‍
പള്ളിയില്‍ പോകണ നേരത്ത്‌
ഓടക്കാട്ടില്‍ ഒളിച്ചിരുന്നു
ഓശാന പാടണതാരാണ്‌
ഓശാന പാടണതാരാണ്‌ !(കിഴക്കു..)

ഇടവപ്പാതിക്കു കരിമുകിലുകള്‍
ഇളിച്ചു കാട്ടണ കാലത്ത്‌
പടിക്കലെത്തിയ പാണനെപ്പോലെ
ഉടുക്കു കൊട്ടണതാരാണ്‌
ഉടുക്കു കൊട്ടണതാരാണ്‌ !(കിഴക്കു..

kiḻakku dikkilĕ sĕndĕṅṅil
karikku pŏndiya neratt‌
murukkin dayye ninnuḍĕ soṭṭil
muṟukkittuppiyadārāṇ‌
muṟukkittuppiyadārāṇ‌ ! (kiḻakku..)

malamugaḽilĕ kiṟukkan kāṭrin‌
kaliyiḽagiya kālatt‌
mullavīṭṭilĕ muttaśśidaḽḽeḍĕ
pallugŏḻiccadārāṇ‌
pallugŏḻiccadārāṇ‌! (kiḻakku..)

vĕḽḽattuṇiyiṭṭu mānattĕppĕṇṇuṅṅaḽ
paḽḽiyil pogaṇa neratt‌
oḍakkāṭṭil ŏḽiccirunnu
ośāna pāḍaṇadārāṇ‌
ośāna pāḍaṇadārāṇ‌ !(kiḻakku..)

iḍavappādikku karimugilugaḽ
iḽiccu kāṭṭaṇa kālatt‌
paḍikkalĕttiya pāṇanĕppolĕ
uḍukku kŏṭṭaṇadārāṇ‌
uḍukku kŏṭṭaṇadārāṇ‌ !(kiḻakku..