കുങ്കുമച്ചാറുമണിഞ്ഞു പുലര്‍കാല
മങ്കവരുന്നല്ലോ
പുലര്‍കാല മങ്കവരുന്നല്ലോ
പൂജയ്ക്കൊരുങ്ങുവാനായി ചെന്താമര
പൂക്കളുണര്‍ന്നല്ലോ
താമരപ്പൂക്കളുണര്ന്നല്ലോ
ഓടം വരുന്നതും നോക്കിയെന് പെണ്ണാളു
മാടം തുറന്നല്ലോ
എന്പെണ്ണാളു മാടം തുറന്നല്ലോ
ഓ.....
ഓടം വരുന്നതും നോക്കിയെന് പെണ്ണാളു
മാടം തുറന്നല്ലോ
എന്പെണ്ണാളു മാടം തുറന്നല്ലോ
വീടുവിട്ടന്തിക്കു പോയോനെച്ചിന്തിച്ചു
വാടിത്തളര്‍ന്നല്ലോ
അവള് വാടിത്തളര്‍ന്നല്ലോ
ഓ.......
പാടുപെടണ്ടോര്ക്കു രാത്രിയില്‍ വിശ്രമം മാടത്തിലല്ലല്ലോ
വിശ്രമം മാടത്തിലല്ലല്ലോ
പാവങ്ങള്‍ക്കു കിടപ്പാടമുണ്ടെങ്കിലും ഫലമൊന്നുമില്ലല്ലോ
ഉണ്ടെങ്കിലും ഫലമൊന്നുമില്ലല്ലൊ
ഓ......
കുങ്കുമച്ചാറുമണിഞ്ഞു..........