Khalbiloroppana

ഖല്‍ബിലൊരൊപ്പന
Work
Year
Language

ഖല്‍ബിലൊരൊപ്പനപ്പാട്ടുണ്ടോ കയ്യിലു് മുന്തിരിച്ചാറുണ്ടോ (2)
ഇസക്കിന്റെ ഹിക്കുമത്തിലള്ളാനെ മറന്നിട്ടു് തലപ്പാവു് വെച്ചോരേ
പുത്തന്‍ തലപ്പാവു് വെച്ചോരേ
ശക്കാത്തു് നല്‍കാത്ത നിസ്ക്കാരത്തയമ്പിനു് പടച്ചോന്‍ കാണൂല്ലാ
ഞമ്മ്ലടെ പടച്ചോന്‍ കാണൂല്ലാ - ഹോയു്
ഖല്‍ബിലൊരൊപ്പനപ്പാട്ടുണ്ടോ കയ്യിലു് മുന്തിരിച്ചാറുണ്ടോ

പെരുമേന്റെ പേരിലു് സുകിലിനു പോകാതേ
പെരുമേന്റെ പേരിലു് സുകിലിനു പോകാതേ സുഖിക്കാന്‍ കൊതിച്ചോരേ
മണിമാളിക വെച്ചു് പൊറ കണ്ടു് നിത്യേന പെരുന്നാളുണ്ടോരേ
(പെരുമേന്റെ)
പത്തിരി പഴംപൊരി നെയു്ച്ചോറു് അരിപ്പൊതി അവിലേ സല്‍ഗൂറേ
മതിമറന്നടിച്ചിട്ടു് തലയിലു് ദിലക്കിട്ടു് കൊയകൊയ നട്ടക്കണ ഖൊജാത്തി
നിങ്ങടെ കിന്നരി കസവുതട്ടം തുന്നിയ തൂശികളേതാണു്
തുന്നിയ തൂശികളേതാണു്

(ഖല്‍ബിലൊരൊപ്പനപ്പാട്ടുണ്ടോ )

പഴുപ്പുള്ള മൊകറിന്മേല്‍ അത്തറു് പൂശിയ മരമണ്ടന്‍ മണവാളന്‍
അടിമുടി പവനണിഞ്ഞരികത്തു് കൊഞ്ചണ പുതു മൊഞ്ചു് കൊതിച്ചല്ലോ
ആ (പഴുപ്പുള്ള )
കരിമിഴിയിളകിയ നേരത്തു് ആ പെടപെട പെടച്ചവനോടിപ്പോയു്
ചിറകടിച്ചിളകിയ കസ്തൂരിപ്പൈങ്കിളി മണിയറ കൂട്ടീന്നു പറന്നേ പോയു്
അങ്ങനെ ഞമ്മടെ പുയ്യാപ്ലാ മുങ്ങിയ കടവുകള്‍ ഏതാണു്
മുങ്ങിയ കടവുകള്‍ ഏതാണു്

(ഖല്‍ബിലൊരൊപ്പനപ്പാട്ടുണ്ടോ )

khalbilŏrŏppanappāṭṭuṇḍo kayyilu് mundiriccāṟuṇḍo (2)
isakkinṟĕ hikkumattilaḽḽānĕ maṟanniṭṭu് talappāvu് vĕccore
puttan dalappāvu് vĕccore
śakkāttu് nalgātta niskkārattayambinu് paḍaccon kāṇūllā
ñammlaḍĕ paḍaccon kāṇūllā - hoyu്
khalbilŏrŏppanappāṭṭuṇḍo kayyilu് mundiriccāṟuṇḍo

pĕrumenṟĕ perilu് sugilinu pogāde
pĕrumenṟĕ perilu് sugilinu pogāde sukhikkān kŏdiccore
maṇimāḽiga vĕccu് pŏṟa kaṇḍu് nityena pĕrunnāḽuṇḍore
(pĕrumenṟĕ)
pattiri paḻaṁpŏri nĕyu്scoṟu് arippŏdi avile salgūṟe
madimaṟannaḍicciṭṭu് talayilu് dilakkiṭṭu് kŏyagŏya naṭṭakkaṇa khŏjātti
niṅṅaḍĕ kinnari kasavudaṭṭaṁ tunniya tūśigaḽedāṇu്
tunniya tūśigaḽedāṇu്

(khalbilŏrŏppanappāṭṭuṇḍo )

paḻuppuḽḽa mŏgaṟinmel attaṟu് pūśiya maramaṇḍan maṇavāḽan
aḍimuḍi pavanaṇiññarigattu് kŏñjaṇa pudu mŏñju് kŏdiccallo
ā (paḻuppuḽḽa )
karimiḻiyiḽagiya nerattu് ā pĕḍabĕḍa pĕḍaccavanoḍippoyu്
siṟagaḍicciḽagiya kastūrippaiṅgiḽi maṇiyaṟa kūṭṭīnnu paṟanne poyu്
aṅṅanĕ ñammaḍĕ puyyāplā muṅṅiya kaḍavugaḽ edāṇu്
muṅṅiya kaḍavugaḽ edāṇu്

(khalbilŏrŏppanappāṭṭuṇḍo )