കേശഭാരം കബരിയിലണിയും
കേരളനൃത്തകലാ സൌന്ദര്യമേ നിന്റെ
തോടയം പുറപ്പാടിന്നരികില്‍നില്‍പ്പൂ പുഷ്പ
തോരണം ചാര്‍ത്തിയ പ്രകൃതീ...
(കേശഭാരം...)
ആയിരം ചിത്രക്കുമിളകള്‍ പതിച്ചോ-
രാട്ടത്തിരശ്ശീലയ്ക്കരികില്‍
പൊല്‍ചിലങ്ക പൂച്ചിലങ്കകിലുക്കിവരും
കുച്ചിപ്പുടി നര്‍ത്തകിമാര്‍
സ്വരയൌവ്വനങ്ങളില്‍ കാമകലയുണര്‍ത്തും നിന്‍
തിരനോട്ടം പഠിക്കുവാന്‍ വന്നൂ
ഞാനും കൂടെ വന്നൂ
(കേശഭാരം...)
ആയിരം കുങ്കുമച്ചിറകുകള്‍ വിതിര്‍ക്കും
ആരംഗദീപത്തിന്നരികില്‍
മുത്തുമണിച്ചെപ്പുകുടം കുലുക്കിവരും
മണിപ്പൂരിനര്‍ത്തകിമാര്‍
അഭിനിവേശങ്ങളെ അന്നനട നടത്തും നിന്‍
അഭിനയം പഠിക്കുവാന്‍ വന്നു
ഞാനും കൂടെവന്നൂ
(കേശഭാരം...)
കേശഭാരം കബരിയിൽ
Work
Year
Language
keśabhāraṁ kabariyilaṇiyuṁ
keraḽanṛttagalā saൌndaryame ninṟĕ
toḍayaṁ puṟappāḍinnarigilnilppū puṣpa
toraṇaṁ sārttiya prakṛtī...
(keśabhāraṁ...)
āyiraṁ sitrakkumiḽagaḽ padicco-
rāṭṭattiraśśīlaykkarigil
pŏlsilaṅga pūccilaṅgagilukkivaruṁ
kuccippuḍi narttagimār
svarayaൌvvanaṅṅaḽil kāmagalayuṇarttuṁ nin
tiranoṭṭaṁ paṭhikkuvān vannū
ñānuṁ kūḍĕ vannū
(keśabhāraṁ...)
āyiraṁ kuṅgumacciṟagugaḽ vidirkkuṁ
āraṁgadībattinnarigil
muttumaṇiccĕppuguḍaṁ kulukkivaruṁ
maṇippūrinarttagimār
abhiniveśaṅṅaḽĕ annanaḍa naḍattuṁ nin
abhinayaṁ paṭhikkuvān vannu
ñānuṁ kūḍĕvannū
(keśabhāraṁ...)