Kelee nalinam

കേളീ നളിനം
Year
Language

കേളീ നളിനം വിടരുമോ
ശിശിരം പൊതിയും കുളിരില്‍ നീ
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ..
കേളീ നളിനം വിടരുമോ ...

നിശാ നൃത്ത സോപാനത്തില്‍
തുഷാരാര്‍ദ്ര ശില്‍പ്പം പോലെ
ഒരിക്കല്‍ ഞാന്‍ കണ്ടു നിന്നെ
ഒരു വജ്ര പുഷ്പം പോലെ
തുടുത്തുവോ തുടിച്ചുവോ
തളിര്‍ത്ത നാണം
വിടരുമോ ശിശിരം
പൊതിയും കുളിരില്‍ നീ..
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ
കേളീ നളിനം വിടരുമോ..

മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മനസ്സുണര്‍്ത്താന്‍് വന്ന
മായാ മേനകേ
ഇതാണെന്റെ പ്രേമ കുടീരം
ശതാവരി ചിത്ര കുടീരം
ഇണ ചേരും ആശ്ലേഷത്തില്‍
ഇളം മണ്ണു പൂത്ത കുടീരം
ഇവിടെ നിന്‍ പാദസരം കിലുങ്ങുകില്ലേ
വിടരുമോ ശിശിരം
പൊതിയും കുളിരില്‍ നീ..
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ
കേളീ നളിനം വിടരുമോ..

keḽī naḽinaṁ viḍarumo
śiśiraṁ pŏdiyuṁ kuḽiril nī
vrīḽā vadiyāy uṇarumo
mayaṅṅuṁ manassin sarassil nī..
keḽī naḽinaṁ viḍarumo ...

niśā nṛtta sobānattil
tuṣārārdra śilppaṁ polĕ
ŏrikkal ñān kaṇḍu ninnĕ
ŏru vajra puṣpaṁ polĕ
tuḍuttuvo tuḍiccuvo
taḽirtta nāṇaṁ
viḍarumo śiśiraṁ
pŏdiyuṁ kuḽiril nī..
vrīḽā vadiyāy uṇarumo
mayaṅṅuṁ manassin sarassil nī
keḽī naḽinaṁ viḍarumo..

maṟannuvo haṁsagīdaṁ
madālasa nṛtta gīdaṁ
maṟannuvo haṁsagīdaṁ
madālasa nṛtta gīdaṁ
manassuṇar്ttān് vanna
māyā menage
idāṇĕnṟĕ prema kuḍīraṁ
śadāvari sitra kuḍīraṁ
iṇa seruṁ āśleṣattil
iḽaṁ maṇṇu pūtta kuḍīraṁ
iviḍĕ nin pādasaraṁ kiluṅṅugille
viḍarumo śiśiraṁ
pŏdiyuṁ kuḽiril nī..
vrīḽā vadiyāy uṇarumo
mayaṅṅuṁ manassin sarassil nī
keḽī naḽinaṁ viḍarumo..