അന്ധതമൂടിയ രാവില്‍ നീ
എന്തിനു ചന്ദ്രിക തൂവി?
എന്തിന് പുലരിയൊരുക്കി?
പൂവിനെ എന്തിനുണര്‍ത്തി?
എന്തിനെന്നും ജീവനില്‍
സ്നേഹരാഗം തൂവി നീ?
എന്റെ പദങ്ങള്‍ പ്രാര്ഥനയാകാന്
സ്വരം പകര്‍ന്നവനേ.....
വാഗ്ദാനത്തിന് പേടകമേ
സ്വര്‍ണ്ണാലയമേ താരകമേ
ബുദ്ധിയുമായുസ്സുമേകണമേ
പരിശുദ്ധ കന്യാമാതാവേ
ഞങ്ങളിലെന്നും കനിയണമേ
ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്-
എന്തുകൊണ്ടെന്നാല്‍
സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്
സ്വര്ഗ്ഗപിതാവിന് തിരുരൂപം
നെഞ്ചില്‍ തേങ്ങുന്നു
മിശിഹാനല്കിയ വാഗ്ദാനം
മായുകയാണെന് ചുണ്ടില്‍
കാതരമാമെന്‍ നിനവുകളില്‍
എന്തിനു വെറുതേ സ്നേഹവുമായ്
പാറിവന്നു വെള്ളില്‍ കുരുവി?
അമലോല്ഭവയാം മാതാവേ
മാലാഖമാരുടെ മാലാഖേ
ദൈവീകപുണ്യം നല്കേണമേ
കുമ്പസാരങ്ങളേല്ക്കേണമേ
സുവിശേഷങ്ങളെ അരുളേണമേ
ഹൃദയം നിര്മലമാക്കണമേ
എളിമയുള്ളവര്‍ ഭാഗ്യവാന്മാര് -
എന്തുകൊണ്ടെന്നാല്‍ അവര്‍
ഭൂമിയെ അവകാശമായി വയ്ക്കുന്നു
ഓരോ കാലടി വയ്ക്കുമ്പോഴും നോവുകയാണല്ലോ
ഓരോ മുള്‍മുന കൊള്ളുമ്പോഴും കേഴുകയല്ലോ ജന്മം
വീണ്ടും സന്ധ്യ വിതുമ്പുന്നു ഗാഗുല്‍ത്താമല വിളറുന്നു
കുരിശുമരം പേറുകയായ് ഞാന്‍