Kayyil ninne kittiyaal

കയ്യില്‍ നിന്നെ കിട്ടിയാല്‍
Year
Language

കയ്യില്‍ നിന്നെ കിട്ടിയാലൊരു കലാകാരിയാക്കും
നിന്നെ ഞാന്‍ കലാകാരിയാക്കും

സിനിമാപ്പാട്ടുപഠിപ്പിക്കും
നൈലോണ്‍ സാരിയുടുപ്പിക്കും
കാറില്‍ നിന്നെക്കൊണ്ടുനടക്കും
കലാകാരിയാക്കും കലാകാരിയാക്കും

കുലുങ്ങിക്കുലുങ്ങി നടക്കേണം
കൂളിങ് ഗ്ലാസ് വെക്കേണം
കൈത്തണ്ടില്‍ തൂക്കിയിടാനൊരു
കൊച്ചുവട്ടിവേണം
കുതിരവാലുപോലെ തലമുടി
കോതിക്കെട്ടിയിടേണം
കടമിഴി കൊണ്ടൊരു കമ്പിയില്ലാക്കമ്പിയടിക്കേണം

kayyil ninnĕ kiṭṭiyālŏru kalāgāriyākkuṁ
ninnĕ ñān kalāgāriyākkuṁ

sinimāppāṭṭubaṭhippikkuṁ
nailoṇ sāriyuḍuppikkuṁ
kāṟil ninnĕkkŏṇḍunaḍakkuṁ
kalāgāriyākkuṁ kalāgāriyākkuṁ

kuluṅṅikkuluṅṅi naḍakkeṇaṁ
kūḽiṅ glās vĕkkeṇaṁ
kaittaṇḍil tūkkiyiḍānŏru
kŏccuvaṭṭiveṇaṁ
kudiravālubolĕ talamuḍi
kodikkĕṭṭiyiḍeṇaṁ
kaḍamiḻi kŏṇḍŏru kambiyillākkambiyaḍikkeṇaṁ