[ആദ്യമായി ശ്രീമതി പി.ലീലയെ ക്ഷണിച്ചു കൊള്ളുന്നു]
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ?
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ (2)
നിശ്ചലം ശൂന്യമീ ലോകം (സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍..)
[ഇതാ മിസ്റ്റര്‍ പി.ബി.ശ്രീനിവാസ് വരുന്നു]
ആാ..നാ..ആാ..നാ....
ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ല (ദൈവങ്ങളില്ല..)
സൗന്ദര്യ സങ്കല്പ ശില്പങ്ങളില്ല
സൗഗന്ധിക പൂക്കളില്ല (സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍..)
[അടുത്തതായി ശ്രീ യേശുദാസ് പാടുന്നതാണു]
ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
ഗന്ധര്‍വ്വ രാജങ്കണത്തില്‍
ചന്ദ്രിക പൊന്‍ താഴിക കുടം ചാര്‍ത്തുന്ന
ഗന്ധര്‍വ്വ രാജങ്കണത്തില്‍
അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
ചിത്രശലഭങ്ങള്‍ നിങ്ങള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങള്‍ നിങ്ങള്‍ (സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍..)
[സംഗീത സംവിധായകനായ് ശ്രീ എം.ബി.ശ്രീനിവാസനാണു ഇനി നിങ്ങളുടെ മുന്പിലേക്കു വരുന്നതു]
ഞാനറിയാതെന്റെ മാനസജാലക
വാതില്‍ തുറക്കുന്നു നിങ്ങള്‍ (ഞാനറിയാതെന്റെ..)
ശില്പികള് തീര്‍ത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങള്‍ (സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍..)
[ഇതാ വരുന്നു ശ്രീ ദക്ഷിണാമൂര്‍ത്തി, മറ്റൊരു സംഗീത സംവിധായകന്]
ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
കണ്ണുനീര് ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ (സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ..)