Kavilinayil

കവിളിണയിൽ
Year
Language

കവിളിണയില്‍ മാതളപ്പൂക്കള്‍ വിടര്‍ന്നൂ...
കരളില്‍ ഇടിമിന്നലുകള്‍ തുടികൊട്ടിയുറഞ്ഞു
കരിമിഴികളില്‍ ചെന്തീക്കനലുകള്‍ കത്തിയെരിഞ്ഞു
അരുതരുതേ.....സാഹസമരുതേ....
അരുതരുതേ മഹിഷാസുരമര്‍ദ്ദിനി സാഹസമരുതേ...

പണ്ടു പരമേശന്‍ തിരുമുടിക്കെട്ടില്‍
രണ്ടാം വേളിയെ ഒളിച്ചു വെച്ചു....
പാര്‍വ്വതി കണ്ടു വെളിച്ചത്തായി
പാവമീശന്‍ വെള്ളത്തിലായി
പെണ്ണു രണ്ടില്ല എനിയ്ക്കു പ്രേമം വേറില്ല
(കവിളിണയില്‍ മാതളപ്പൂക്കള്‍ വിടര്‍ന്നൂ...)

സൂര്യനും ചന്ദ്രനും കീഴ്മേല്‍മറിഞ്ഞാലും
എന്‍ മനസ്സിലെന്നും നീ മാത്രം
കല്ല്യാണനാളു കുറിക്കാറായി
നീ എന്റേതാകാറായി
ചിന്ത മറ്റില്ല എനിയ്ക്കിനി സ്വപ്നം വേറില്ല
(കവിളിണയില്‍ മാതളപ്പൂക്കള്‍ വിടര്‍ന്നൂ...)

kaviḽiṇayil mādaḽappūkkaḽ viḍarnnū...
karaḽil iḍiminnalugaḽ tuḍigŏṭṭiyuṟaññu
karimiḻigaḽil sĕndīkkanalugaḽ kattiyĕriññu
arudarude.....sāhasamarude....
arudarude mahiṣāsuramarddini sāhasamarude...

paṇḍu parameśan dirumuḍikkĕṭṭil
raṇḍāṁ veḽiyĕ ŏḽiccu vĕccu....
pārvvadi kaṇḍu vĕḽiccattāyi
pāvamīśan vĕḽḽattilāyi
pĕṇṇu raṇḍilla ĕniykku premaṁ veṟilla
(kaviḽiṇayil mādaḽappūkkaḽ viḍarnnū...)

sūryanuṁ sandranuṁ kīḻmelmaṟiññāluṁ
ĕn manassilĕnnuṁ nī mātraṁ
kallyāṇanāḽu kuṟikkāṟāyi
nī ĕnṟedāgāṟāyi
sinda maṭrilla ĕniykkini svapnaṁ veṟilla
(kaviḽiṇayil mādaḽappūkkaḽ viḍarnnū...)