Kavide

കവിതേ
Year
Language

കവിതേ തുയിലുണരൂ
കരളിന്‍ കഥ പറയൂ
കുയിലേ നീ മധുരമായ് പാടൂ
മഴവില്ലിന്‍ പൂക്കള്‍ ചൂടി
മനസമേ മധു പകരൂ (കവിതേ..)

നീല പൂപ്പന്തലില്‍ നിലവിളക്കാണമ്പിളി
കുളിരൊളി താരകങ്ങള്‍ താലമേന്തി (നീല..)
വിരിമാറില്‍ തീര്‍ത്തു ഞാന്‍ ഒരു കുഞ്ഞിക്കൂട്‌
കരളൊന്നായ്‌ പാര്‍ക്കാന്‍ വരു നീയെന്‍ തോഴീ
വരു നീയെന്‍ തോഴീ.. (കവിതേ..)

മന്ദാരച്ചില്ലയില്‍ മുരളിയെന്തി രാക്കിളി
സുരഭില ചാമരങ്ങള്‍ വീശി തെന്നല്‍ (മന്ദാര..)
ഉയിരില്‍ ഞാന്‍ നല്‍കാം ഒരു സ്വപ്നപ്പൂവ്‌
മധുരിക്കും ജീവിതം നുകരാന്‍ നീ പോരൂ
നുകരാന്‍ നീ പോരൂ (കവിതേ..)

kavide tuyiluṇarū
karaḽin katha paṟayū
kuyile nī madhuramāy pāḍū
maḻavillin pūkkaḽ sūḍi
manasame madhu pagarū (kavide..)

nīla pūppandalil nilaviḽakkāṇambiḽi
kuḽirŏḽi tāragaṅṅaḽ tālamendi (nīla..)
virimāṟil tīrttu ñān ŏru kuññikkūṭ‌
karaḽŏnnāy‌ pārkkān varu nīyĕn doḻī
varu nīyĕn doḻī.. (kavide..)

mandāraccillayil muraḽiyĕndi rākkiḽi
surabhila sāmaraṅṅaḽ vīśi tĕnnal (mandāra..)
uyiril ñān nalgāṁ ŏru svapnappūv‌
madhurikkuṁ jīvidaṁ nugarān nī porū
nugarān nī porū (kavide..)