Kavidayaanu nee

കവിതയാണു നീ
Year
Language

കവിതയാണു നീ നോവുമെന്‍ ആത്മാവില്‍
അമൃതശീതള വര്‍ഷമായ്‌ വന്നു നീ (കവിതയാണു..)
വെറുമൊരു മരുഭൂവിന്‍ നിറുകയില്‍ അരിയൊരു
വര്‍ഷബിന്ദുവായ്‌ വന്നു നീ (2)
കവിതയാണു നീ

വിരിയുമോരൊ കിനാവിന്റെ ചുണ്ടിലും
നറുമധു പകര്‍ന്നോമനേ
പാടി നീ മൃതിയിലും
ഞാന്‍ മറക്കാത്ത സാന്ത്വന
മധുരഗാനമായോമനെ വന്നു നീ
ഓമനെ വന്നു നീ
കവിതയാണു നീ നോവുമെന്‍ ആത്മാവില്‍
അമൃതശീതള വര്‍ഷമായ്‌ വന്നു നീ
കവിതയാണു നീ

അലകടലിനെ ചുംബിച്ചുണര്‍ത്തുന്ന
നിറനിലാവിന്റെ നൃത്തമായ്‌ വന്നു നീ
ഒരു വെളിച്ചമായ്‌
നാദമായ്‌ സൗരഭലഹരിയായ്‌
പ്രാണഹര്‍ഷമായ്‌ വന്നു നീ (2)
കവിതയാണു നീ നോവുമെന്‍ ആത്മാവില്‍
അമൃതശീതള വര്‍ഷമായ്‌ വന്നു നീ
കവിതയാണു നീ

kavidayāṇu nī novumĕn ātmāvil
amṛtaśīdaḽa varṣamāy‌ vannu nī (kavidayāṇu..)
vĕṟumŏru marubhūvin niṟugayil ariyŏru
varṣabinduvāy‌ vannu nī (2)
kavidayāṇu nī

viriyumorŏ kināvinṟĕ suṇḍiluṁ
naṟumadhu pagarnnomane
pāḍi nī mṛtiyiluṁ
ñān maṟakkātta sāndvana
madhuragānamāyomanĕ vannu nī
omanĕ vannu nī
kavidayāṇu nī novumĕn ātmāvil
amṛtaśīdaḽa varṣamāy‌ vannu nī
kavidayāṇu nī

alagaḍalinĕ suṁbiccuṇarttunna
niṟanilāvinṟĕ nṛttamāy‌ vannu nī
ŏru vĕḽiccamāy‌
nādamāy‌ saurabhalahariyāy‌
prāṇaharṣamāy‌ vannu nī (2)
kavidayāṇu nī novumĕn ātmāvil
amṛtaśīdaḽa varṣamāy‌ vannu nī
kavidayāṇu nī