കവരി മാനിനെ കണ്ടു കൊതിച്ചു
കവരിമാനിനെ കണ്ടു കൊതിച്ചു കാവിലരയന്നം
കറുകനാമ്പും കൊണ്ടു നടക്കും മുളങ്കാവിലരയന്നം
(കവരിമാനിനെ)
കതിരണി വയലുകള്‍ മരവുരി ചാര്‍ത്തിയ ഗ്രാമം (2)
നയനാഭിരാമം
മൃദുലേ മൃദുലേ നീയറിയില്ലേ
നിഴലായ് നിന്നെ പിന്തുടരരും ഞാന്‍
നീലക്കാര്‍വര്‍ണ്ണനല്ലേ
അ...
(കവരിമാനിനെ)
മലരണി വാകകള്‍ അരമണി തൂക്കിയ മാനം (2)
മഴമേഘസാരം
അഴകേ അഴകേ നീ മൊഴിയില്ലേ
പതിവായ് നിന്നെ കണികണ്ടുണരും
കതിര്‍കാണാക്കിളിയല്ലേ
അല്ലേ കതിര്‍കാണാക്കിളിയല്ലേ
അ...
(കവരിമാനിനെ) (2)
kavarimāninĕ kaṇḍu kŏdiccu kāvilarayannaṁ
kaṟuganāmbuṁ kŏṇḍu naḍakkuṁ muḽaṅgāvilarayannaṁ
(kavarimāninĕ)
kadiraṇi vayalugaḽ maravuri sārttiya grāmaṁ (2)
nayanābhirāmaṁ
mṛdule mṛdule nīyaṟiyille
niḻalāy ninnĕ pinduḍararuṁ ñān
nīlakkārvarṇṇanalle
a...
(kavarimāninĕ)
malaraṇi vāgagaḽ aramaṇi tūkkiya mānaṁ (2)
maḻameghasāraṁ
aḻage aḻage nī mŏḻiyille
padivāy ninnĕ kaṇigaṇḍuṇaruṁ
kadirgāṇākkiḽiyalle
alle kadirgāṇākkiḽiyalle
a...
(kavarimāninĕ) (2)