ചീകിമിനുക്കിയ പീലിച്ചുരുള്‍മുടി
ചിക്കിയഴിച്ചതാരു-പെണ്ണേ
ചിക്കിയഴിച്ചതാരു
മാറില്‍ക്കിടന്നൊരു കാഞ്ചീപുരംസാരി
കീറിക്കളഞ്ഞതാരു
പെണ്ണേ കീറിക്കളഞ്ഞതാരു
നാത്തൂന്റെ പൊന്നാങ്ങള..
അല്ലിപ്പൂങ്കവിളിലേ തളിരിതളെല്ലാം
നുള്ളിയെടുത്തതാരു
ഇന്നലെ നുള്ളിയെടുത്തതാരു
പല്ലവകോമളമേനിയില് കൈനഖ-
പ്പുള്ളികുത്തിയതാരു
നാത്തൂന്റെ പൊന്നങ്ങള..
താമരക്കയ്യിലെ തരിവളയെല്ലാം
തല്ലിയുടച്ചതാരു ഇന്നലെ
തല്ലിയുടച്ചതാരു
ഒന്നു ഞാന്‍ കള്ളനെ കാണട്ടെ ഇപ്പണി
ഇന്നു പറ്റുകയില്ല
അയ്യയ്യൊ മിണ്ടരുതേ.. (ചീകിമിനുക്കിയ..)
cheekiminukkiya peelichurulmudi